ലത്തീഫ് ബി ആറിനെ ആസ്‌ക് ആലംപാടി അനുസ്മരിച്ചു

ആലംപാടി: കഴിഞ്ഞ ദിവസം ഖത്തറില്‍ വെച്ച് ഹൃദയാഘാത മൂലം മരണപ്പെട്ട ആലംപാടി എരിയ്യപ്പാടി സ്വദേശിയും ആസ്‌ക് ജി സി സി അംഗവുമായ ലത്തീഫ് ബി ആറിന്റെ അനുസ്മരണ യോഗവും പ്രാത്ഥന സദസ്സും നടന്നു പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അദ്ദ്യക്ഷതയില്‍ മുന്‍ ജനറല്‍ സെക്രട്ടറി കൈസ് മിഹ്‌റാജ് ഉദ്ഘാടനം ചെയ്തു സകരിയ കുറ്റിക്കോല്‍, അനുസ്മരണ പ്രഭാഷണം നടത്തി, ഇബ്രാഹിം മിഹ്‌റാജ്, ഷിഹാബ്, സിദ്ദിഖ് ബിസ്മില്ല,നിസാര്‍ നിച്ചു എന്നിവര്‍ പ്രസഗിച്ചു, ജനറല്‍ സെക്രട്ടറി ഹവാസ് സ്വാഗതവും ഹാരിസ് ബിസ്മില്ല നന്ദിയും പറഞ്ഞു, ഹനീഫ നാല്‍ത്തടുക്ക പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി മറ്റു ക്ലബ്ബ് അംഗങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചു

Scroll to Top