ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പില്‍ മൊഗ്രാല്‍ സ്‌കൂളിന് അഭിമാനമായി അംനാ ഫാത്തിമ.

കൊച്ചി. കൊച്ചിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസില്‍ നടന്ന ലിറ്റില്‍ കിട്‌സ് സംസ്ഥാന ക്യാമ്പ് 2026-ല്‍ കാസര്‍കോട് ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിലെ വിദ്യാര്‍ത്ഥിനിയായ അംനാ ഫാത്തിമ ശ്രദ്ധേയമായ പങ്കാളിത്തം രേഖപ്പെടുത്തിയത് സ്‌കൂളിന് മികവായി.

പ്രോഗ്രാമിംഗ് വിഭാഗത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് പങ്കെടുത്ത ഏക പെണ്‍കുട്ടിയായ അംനാ ഫാത്തിമ ഫേസ് ട്രാക്കിങ് റോബോട് നിര്‍മ്മിച്ച് ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്യാമ്പ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) യാണ് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയും, പ്രോഗ്രാമിംഗ് കഴിവുകളും വളര്‍ത്തുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.

അംനാ ഫാത്തിമയുടെ നേട്ടം സ്‌കൂളിനും കാസര്‍കോട് ജില്ലയ്ക്കും അഭിമാനകരമാണെന്ന് സ്‌കൂള്‍ അധികൃതരും അധ്യാപകരും അറിയിച്ചു.നേട്ടം കൈവരിച്ച അംനാ ഫാത്തിമയെ മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ്, മൊഗ്രാല്‍ ദേശീയവേദി അഭിനന്ദിച്ചു.

ഫോട്ടോ:അംനാ ഫാത്തിമ.

Scroll to Top