വര്‍ധിച്ചുവരുന്ന ഗ്യാസ് വിലവര്‍ദ്ധനവ്: കെ.എച്ച്.ആര്‍.എ. കുമ്പള യൂണിറ്റ് പന്തംകൊളുത്തി പ്രകടനം നടത്തി.

കുമ്പള.വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന് വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കുമ്പള യൂണിറ്റ് കമ്മിറ്റി കുമ്പളയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.

സിലിണ്ടറിന്റെ അമിതവില വര്‍ദ്ധനവ് ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കൂട്ടേണ്ട സാഹചര്യമാണുള്ളതെന്നും, കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഹോട്ടലുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും കെ.എച്ച്.ആര്‍.എ. കാസറഗോഡ് ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര പറഞ്ഞു. കുമ്പളയില്‍ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടന- പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ട്രഷറര്‍ ഗസ്സാലി സംഘടനാ സന്ദേശം നല്‍കി. മെയ് 6 ന്(നാളെ) കേരത്തിലുള്ള എല്ലാ ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ അടഞ്ഞു കിടക്കുമെന്നും, എല്ലാവരും സമരത്തില്‍ പങ്കാളികളാകണമെ ന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പരിപാടിക്ക് കെ എച്ച് ആര്‍ എ കുമ്പള യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് മുബാറക്, സെക്രട്ടറി സവാദ് താജ്, ട്രഷറര്‍ ചരണ്‍കുമാര്‍, ജോയിന്‍ സെക്രട്ടറിമാരായ അര്‍ ഫാത്ത് ക്യൂബ,മുനീര്‍ സ്റ്റാര്‍,ഉപദേശക സമിതി ചെയര്‍മാന്‍ എന്‍ അബ്ദുള്ള താജ്, രക്ഷിതാക്കളായ മമ്മു മുബാറക്,വെങ്കിടേശ്വര ഹബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

.

Scroll to Top