ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുന്നു
‘തല’വെട്ടം കാണാതെ ചെന്നൈ; ഡല്‍ഹിക്കെതിരെ ഇന്നും ധോണി കളിക്കില്ല
റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്
റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എം എസ് ധോണിയുടെ തിരിച്ചുവരവ് വൈകുന്നു. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും താരം കളിത്തിലിറങ്ങിയില്ല. ഡല്‍ഹിയില്‍ നടക്കുന്ന മത്സരത്തിനായി ടീമിനൊപ്പം യാത്ര തീര്‍ക്കാതെ ധോണി ചെന്നൈയില്‍ തന്നെ തുടരുകയാണ്.
സീസണിന്റെ തുടക്കത്തില്‍ പരിക്കേറ്റ ധോണിക്ക് ഈ സീസണില്‍ ഇതുവരെ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടില്ല. ധോണിയുടെ അസാന്നിധ്യത്തില്‍ മലയാളി താരം സഞ്ജു സാംസണാണ് ടീമിനായി വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുന്നത്.
സീസണിന്റെ പകുതിയോടെ ധോണി പൂര്‍ണ്ണ കായികക്ഷമത കൈവരിക്കുമെന്ന് കരുതിയിരുന്നെങ്കിലും പരിശീലനത്തിനിടെ പരിക്ക് വീണ്ടും വില്ലനാവുകയായിരുന്നു.




