കന്നിയങ്കത്തില്‍ തന്നെ തമിഴ്‌നാട് തൂക്കിയ വിജയ്ക്ക് ആശംസകളുമായി പ്രമുഖ സിനിമാ താരങ്ങള്‍. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങള്‍ വിജയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ്ക്ക് ആശംസകള്‍ നേര്‍ന്നു.
ഇരു മുന്നണികളെയും പരാജയപ്പെടുത്തി തമിഴ് നാട്ടില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി തമിഴക വെട്രി കഴകം മാറിയതിന് പിന്നാലെയാണ് താരങ്ങള്‍ ദളപതിയ്ക്ക് ആശംസകളുമായി എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമെ, രജനീകാന്ത്, സൂര്യ,ചിരഞ്ജീവി, ടൈഗര്‍ ഷെറോഫ്, സിമ്രാന്‍, അജുവര്‍ഗീസ് തുടങ്ങി നിരവധി പ്രമുഖരാണ് സമൂഹമാധ്യമങ്ങളിലൂടെ വിജയ്ക്ക് അഭിനന്ദനം അര്‍പ്പിച്ചത്. ജനങ്ങള്‍ക്ക് വിജയുടെ മേലുള്ള വിശ്വാസം അത്ഭുതകരമെന്നാണ് ടൈഗര്‍ ഷെറോഫ് കുറിച്ചത്. സമൂഹ നീതിയില്‍ ഊന്നിയ ഭരണം കാഴ്ചവെയ്ക്കാന്‍ വിജയ്ക്ക് സാധിയ്ക്കട്ടെയെന്ന് എ ആര്‍ റഹ്‌മാന്റെ പോസ്റ്റ്.




