3 വര്‍ഷമായി നിലച്ച തൊഴിലുറപ്പ് പദ്ധതി പൂര്‍ത്തിയായി: പരാതിക്ക് പിന്നാലെ ചെമ്മനാട് പഞ്ചായത്തില്‍ നടപടി

കാസര്‍ഗോഡ്:
മൂന്നു വര്‍ഷത്തോളം മുടങ്ങി കിടന്ന മഹാത്മാ . ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (മഹാത്മ ഗാന്ധി നാഷനല്‍ റൂറല്‍ എപ്ലോയ്‌മെന്റ് കാരന്റി ) പ്രവൃത്തി ഒടുവില്‍ പൂര്‍ത്തിയായി. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ മാക്കോട്‌വള്ളിയോട്-ഗുളികന്‍ സ്ഥാനം പ്രദേശങ്ങളില്‍ നടപ്പിലാക്കേണ്ടിയിരുന്ന കോണ്‍ക്രീറ്റ് സുരക്ഷാഭിത്തി നിര്‍മ്മാണമാണ് ഇപ്പോള്‍ സമയബന്ധിതമായി പൂര്‍ത്തിയായത്.

?4,99,269 രൂപയുടെ ഭരണാനുമതിയോടെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഈ പ്രവൃത്തി മൂന്ന് വര്‍ഷമായി ആരംഭിക്കാതിരുന്നതിനെതിരെ ജില്ലാ ജനകീയ വികസന സമിതി പ്രസിഡന്റായ സൈഫുദ്ദീന്‍ കെ. മാക്കോട് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ തദ്ദേശസ്വയംഭരണ വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്കും നല്‍കിയ പരാതിയില്‍, പദ്ധതിയുടെ വൈകിയതിലൂടെ ഒരു പൂര്‍ണ്ണ അംഗവൈകല്യമുള്ള സ്ത്രീയുടെ യാത്രാസൗകര്യം പോലും നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടിയിരുന്നു.

പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുകയും നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. പദ്ധതിയുടെ നടപ്പാക്കല്‍ വൈകിയത് വലിയ വിവാദമായിരുന്ന സാഹചര്യത്തില്‍, സമയബന്ധിതമായ നടപടി സ്വീകരിച്ചതിന് പ്രദേശവാസികള്‍ ആശ്വാസം രേഖപ്പെടുത്തി.

പൊതുപ്രവര്‍ത്തകരുടെ ഇടപെടലും ശക്തമായ പരാതികളും മൂലം നാളുകളായി നിലച്ചുപോയ ഒരു ജനക്ഷേമ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തബോധം ഉറപ്പാക്കുന്ന ഉദാഹരണമാണെന്ന അഭിപ്രായമാണ് പൊതുസമൂഹത്തില്‍ ഉയരുന്നത്.

Scroll to Top