കര്‍ണാടക തൊഴില്‍ വകുപ്പിന് കീഴിലുള്ള മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ടി.എം. ഷാഹിദ് തെക്കിലിനെയും മറ്റ് 26 അംഗങ്ങളെയും നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
ടി.എം. ഷാഹിദ് തെക്കിലിന്റെ പ്രമുഖ ജന്മി കുടുംബമായ തലശ്ശേരി കോട്ടയം മലബാര്‍ പരപ്രവാന്‍ കുടുംബം അംഗമാണ്
കര്‍ണാടകയിലേലെ പ്രമുഖ രാഷ്ട്രീയ നേതാവായ ഷാഹിദ് തെക്കില്‍ കര്‍ണാടക വഖഫ് കൗണ്‍സില്‍ അംഗം, ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം, കര്‍ണാടക സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍, രണ്ട് തവണ കേന്ദ്ര കയര്‍ ബോര്‍ഡ് അംഗം, രാജീവ് യൂത്ത് ഫൗണ്ടേഷന്‍ സ്റ്റേറ്റ് പ്രസിഡന്റ്, അഖിലേന്ത്യാ ബ്യാരി പരിഷത്ത് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ മംഗലാപുരം തെക്കില്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്‍, സുള്യ ഗൂനടുക്ക തെക്കില്‍ വിദ്യാഭ്യാസ സ്ഥാപനം എന്നിവയുടെ സ്ഥാപക പ്രസിഡന്റാണ്.
1988 ല്‍ എന്‍.എസ്.യു.ഐ മംഗലാപുരം ജില്ലയിലെ സുള്ള്യ താലൂക്ക് ജനറല്‍ സെക്രട്ടറിയായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം, ഇപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആണ്, കെപിസിസി സെക്രട്ടറി, കെപിസിസി വക്താവ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍ എസ് യു ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി,1992ല്‍ മംഗലാപുരം യുനുവഴ്‌സിറ്റി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഹാസന്‍ ജില്ലയുടെ പാര്‍ട്ടി ചുമതലയുള്ള അദ്ദേഹം
2025 സെപ്റ്റംബര്‍ 26-ന് ചെയര്‍മാനായി നിയമിക്കുകയും ഡിസംബര്‍ 24-ന് സംസ്ഥാന മന്ത്രി പദവി നല്‍കുകയും ചെയ്തു. 26 പേര് അടങ്ങുന്ന ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് 2026 മെയ് 6-ന് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
രണ്ട് വര്‍ഷം കാലാവധി
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ നിയമനം നടത്തിയത്.
ബോര്‍ഡിന്റെ ഘടനയും അംഗങ്ങളും
ഈ ഉപദേശക സമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, തൊഴിലാളി പ്രതിനിധികള്‍, തൊഴിലുടമകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
സമിതിയിലെ പ്രധാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍:
- ടി.എം. ഷാഹിദ് തെക്കില്‍ (ചെയര്‍മാന്‍)
- തൊഴില്‍ കമ്മീഷണര്‍, ബംഗളൂരു.
- സെക്രട്ടറി, നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി .
- ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്.
- ജോയിന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ്.
- ഡയറക്ടര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്.
- അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ (മെമ്പര്‍ സെക്രട്ടറി).
തൊഴിലാളി പ്രതിനിധികള്‍ (യൂണിയനുകള്‍):
പ്രധാന തൊഴിലാളി സംഘടനകളായ INTUC, CITU, AIUTUC, BMS, HMS, AICCTU, TUCC, HMKP എന്നിവയുടെ സംസ്ഥാന അധ്യക്ഷന്മാരോ ജനറല്‍ സെക്രട്ടറിമാരോ ബോര്‍ഡില്‍ അംഗങ്ങളാണ്.
മാനേജ്മെന്റ്/തൊഴിലുടമ പ്രതിനിധികള്‍:
വ്യവസായ-വാണിജ്യ മേഖലകളെ പ്രതിനിധീകരിച്ച് താഴെ പറയുന്ന സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നു:
- FKCCI (ഫെഡറേഷന്‍ ഓഫ് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ്)
- KASSIA (കര്‍ണാടക സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍)
- PIA (പീനിയ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍)
- KEA (കര്‍ണാടക എംപ്ലോയേഴ്‌സ് അസോസിയേഷന്‍)
- CMAI (ക്ലോത്തിംഗ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍)
- CII (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി)
- BAI (ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ)
- KTMA (കര്‍ണാടക ടെക്‌സ്‌റ്റൈല്‍ മില്‍സ് അസോസിയേഷന്‍)
- ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍.
കോഴിക്കോട് ജില്ലയിലെ പയ്യോളി ഇരിങ്ങാത് നാറാണത് പൊന്നമ്പിലത് പരപ്രവാന്‍ ആയിഷ ഹജ്ജുമ്മയുടെയും കാസര്‌ഗോഡ് തെക്കില്‍ ബാവ ഹാജി യുടെയും പുത്രനാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കില്‍ നിന്നുള്ള അരണതോട് സ്വദേശിയായ ടി.എം. ഷാഹിദ് തെക്കിലിന്റെ ക്യാബിനറ്റ് പദവിയുള്ള ഈ നിയമനം തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.




