നഗ്‌നരാക്കി പണം തട്ടാന്‍ ശ്രമം;5ാം പ്രതി പിടിയില്‍

ഹൊസങ്കടി ടൗണിലെ ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും നഗ്നരാക്കി ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതി പി.എം.അബൂബക്കര്‍ സിദ്ദിഖിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം ; ഹൊസങ്കടി ടൗണിലെ ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും നഗ്നരാക്കി ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന അഞ്ചാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂരിലെ പി.എം.അബൂബക്കര്‍ സിദ്ദിഖിനെയാണ്(40) മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. 2026 ജനുവരി 14ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഹൊസങ്കടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് ലോഡ്ജിലെ 206-ാം നമ്പര്‍ മുറിയിലേക്ക് ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ അതിക്രമിച്ചു കയറിയാണ് ഭീഷണിപ്പെടുത്തിയത്.മുറിയിലുണ്ടായിരുന്ന യുവാവിനെയെയും പെണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഇരുവരുടെയും വസ്ത്രം അഴിപ്പിച്ച് അര്‍ധനഗ്നരാക്കി ഒരുമിച്ച് ഇരുത്തിയ ശേഷമാണ് മൊബൈല്‍ ഫോണില്‍ ഫോട്ടോയും വിഡിയോയും പകര്‍ത്തിയതെന്നാണ് പരാതി.
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍ യുവാവില്‍ നിന്ന് 5,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നുകളഞ്ഞുവെന്നാണ് പരാതി. അറസ്റ്റിലായ അബൂബക്കര്‍ സിദ്ദിഖ് മള്‍ട്ടി മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലി ചെയ്യു കയായിരുന്നു.
സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയുമായി ബിസിനസ് സംബന്ധമായ വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം പറയുന്നത്.അന്വേഷണ സംഘത്തില്‍ എസ്ഐ വൈഷ്ണവ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, സന്ദീപ് എന്നിവരും ഉണ്ടായിരുന്നു

Scroll to Top