വിജയ്ക്ക് പിന്തുണ നല്‍കുമെന്ന് സൂചിപ്പിച്ച് സിപിഐഎം. വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത്. പ്രഖ്യാപനം വൈകിട്ട് തമിഴ്‌നാട് ഘടകം നടത്തും. ഇന്ന് വൈകിട്ട് തീരുമാനം ഉണ്ടാകും.
സിപിഎം സിപിഐ തമിഴ്‌നാട് ഘടകങ്ങള്‍ വൈകിട്ട് പ്രഖ്യാപനം നടത്തുമെന്ന് എം എ ബേബി വ്യക്തമാക്കി. ഇടത് പാര്‍ട്ടികള്‍ പിന്തുണ നല്‍കിയേക്കും.വിജയ് ഇടത് പാര്‍ട്ടികളോട് നേരത്തെ പിന്തുണ തേടിയിരുന്നു. സംസ്ഥാന നേതൃത്വത്തോട് ഉചിതമായ തീരുമാനമെടുക്കാനാണ് അറിയിച്ചതെന്നും എം എ ബേബി വ്യക്തമാക്കി.
ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതിന് എന്തുകൊണ്ടാണ് ഗവര്‍ണര്‍ കാലതാമസം വരുത്തുന്നതെന്ന് മനസ്സിലാവുന്നില്ല. ജനവിധിയും ജനാധിപത്യവും അട്ടിമറിക്കാന്‍ പാടില്ല.ഇതുറപ്പാക്കുന്നതിന് ആവശ്യമായ ചര്‍ച്ചയാണ് നടത്തിയത്. ടിവികെയെ സര്‍ക്കാര്‍ രൂപീകരണത്തിനായി എത്രയും വേഗം ക്ഷണിക്കണം.
ഗവര്‍ണര്‍ ജനാധിപത്യരീതിയില്‍ മുന്നോട്ടുപോകണം. ഇതിന് വിരുദ്ധമായി നീങ്ങുന്നത് സംശയകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ടിവികെ അധ്യക്ഷന്‍ വിജയ്, വീണ്ടും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറെ കാണും. സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള അനുമതി തേടും. വൈകിട്ട് നാലരയ്ക്ക് ലോക്ഭവനിലാണ് കൂടികാഴ്ച. മൂന്നാം തവണയാണ് വിജയ് ഗവര്‍ണറെ കാണുന്നത്.




