ഉദുമയില്‍ ബിജെപി 11 പത്രിക സമര്‍പ്പിച്ചു

ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി 11പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.ബേവൂരി- അജിത്ത്, ഉദുമ-പുഷ്പലത.കെ.വി, ബാര-പ്രീതി ഗോപിനാഥ്, വെടിക്കുന്ന്-ശ്രീജമധുസൂദനന്‍, മുക്കുന്നോത്ത്-ശ്രീജിത്ത്, എരോല്‍-വിനില്‍കുമാര്‍, നാലാംവതുക്കല്‍- അനില്‍കുമാര്‍, ആറാട്ട്കടവ്-വിഷ്ണുപ്രിയ ടി.വി, ബേക്കല്‍- ഷൈനിമോള്‍, പള്ളംതെക്കേക്കര-ശ്യാംപ്രസാദ്, അങ്കക്കളരി -സുവര്‍ണ അനൂപ്.എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. പാലക്കുന്ന് നിന്ന് പ്രകടനമായെത്തിയാണ് വരണാധികാരിക്ക് മുമ്പാകെ പത്രിക നല്‍കിയത്. ബിജെപി കേഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ മീഡിയ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് ഷൈനിമോള്‍, ജനറല്‍ സെക്രട്ടറി പ്രദീപ്.എം.കൂട്ടക്കനി, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപന്‍.കെ.നായര്‍, വൈസ് പ്രസിഡന്റ് സൗമ്യ പത്മനാഭന്‍, ഖജാന്‍ജി രതീഷ്.വി.എ, സെക്രട്ടറി ശ്യാംപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനന്‍ അടുക്കത്ത്വയല്‍, സെക്രട്ടറി വിനില്‍ മുല്ലച്ചേരി എന്നിവ് സംബന്ധിച്ചു.

Scroll to Top