മൈത്രി പൈക്ക സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്ഇരുനൂറിലധികം രോഗികള്‍ക്ക് ആശ്വാസമായി

പൈക്ക : പൈക്ക മൈത്രി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സുള്ള്യ കെ വി ജി മെഡിക്കല്‍ കോളേജ്, മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് ബാലടുക്കയില്‍ സെപ്ഷ്യലൈസ്ഡ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ബദിയടുക്ക പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍ പി അനൂപ് കൃഷ്ണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ലയണ്‍സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി എന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചാ. മെമ്പര്‍ പി ശൈലജ,
സുള്ള്യ നെഹ്റു മെമോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍
ഡോ. എം എം രുദ്രകുമാര്‍,
ഡോ. അനിരുദ്ധ്, അസി. പ്രൊഫസര്‍ വി ശ്രീധര, ഷാഫി ചൂരിപ്പള്ളം, ഹനീഫ കരിങ്ങപ്പള്ളം, ബി കെ ബഷീര്‍ പൈക്ക, കെ ശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ വിഭാഗങ്ങളിലായി പറ്റി
പതിനഞ്ചോളം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.
ഇരുനൂറിലധികം രോഗികള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി

Scroll to Top