?മൊഗ്രാല്‍ പുത്തൂര്‍: പ്രസ്ഥാനത്തോടുള്ള ആദരവും സേവനസന്നദ്ധതയും ഒത്തുചേര്‍ന്ന വേദിയില്‍ ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ സംഗമം സംഘടിപ്പിച്ചു. മര്‍ഹും ഹാഷിം മൊഗര്‍ അനുസ്മരണം, ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണം, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള യാത്രയയപ്പ് എന്നിവ ഉള്‍പ്പെടുത്തി മൊഗര്‍ ലീഗ് ഓഫീസില്‍ നടന്ന പരിപാടി പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കാസര്‍ഗോഡ് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍
?മുനീര്‍ ഹാജി കമ്പാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മര്‍ഹും ഹാഷിം മൊഗര്‍ നല്‍കിയ സംഭാവനകള്‍ യോഗം അനുസ്മരിച്ചു. വാര്‍ഡ് പ്രസിഡന്റ് എസ്.കെ. മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് സെക്രട്ടറി ഖാദര്‍ കടവത്ത് സ്വാഗതം ആശംസിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ കെ.ബി. കുഞ്ഞാമു ഹാജി മുഖ്യപ്രഭാഷണം നടത്തി.
?നാടിന്റെ വികസന നായകരായ അസീസ് കളത്തൂര്‍ (ജില്ലാ പഞ്ചായത്ത് മെമ്പര്‍), അഷ്‌റഫ് കര്‍ള (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ധര്‍മ്മപാലന്‍ ദാരിലത്ത് (വാര്‍ഡ് മെമ്പര്‍) എന്നിവര്‍ക്ക് വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹാദരങ്ങള്‍ നല്‍കി. വരാനിരിക്കുന്ന ഹജ്ജ് വേളയില്‍ വിശുദ്ധ മക്കയിലേക്ക് തിരിക്കുന്ന ഷെരീഫ് കടവത്ത്, നൗഫല്‍ പുത്തൂര്‍, റഫീക്ക് കോട്ടക്കുന്ന് എന്നിവര്‍ക്ക് ഹൃദ്യമായ യാത്രയയപ്പും ചടങ്ങില്‍ നല്‍കി.
?വനിതാ ലീഗ് ജില്ലാ സെക്രട്ടറി നജ്മ ഖാദര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നൂറുദ്ദീന്‍ കോട്ടക്കുന്ന്, മുതിര്‍ന്ന നേതാക്കളായ പി.എ. മൊയ്തീന്‍കുട്ടി കടവത്ത്, എം.എം. അസീസ് എന്നിവരും യൂത്ത് ലീഗ് നേതാക്കളായ ശിഹാബ് കെ.ജെ, മൂസ ബാസിത്ത്, അബ്ബാസ് മൊഗര്‍ തുടങ്ങിയവരും സംസാരിച്ചു.
?അഷ്‌റഫ് കെ.ബി, ബി.എ. അബ്ദുറഹ്‌മാന്‍ ബള്ളൂര്‍, സവാദ് വാഫി, മുനീര്‍ എം.എം, ബഷീര്‍ പടിഞ്ഞാറ്, അമീര്‍ മഠം, ഇക്ബാല്‍, ബഷീര്‍, ഹമീദ് ചായിത്തോട്ടം, മൊയ്തീന്‍ മൊഗര്‍,മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. വാര്‍ഡ് വൈസ് പ്രസിഡന്റ് മൊയ്തീന്‍ മൊഗര്‍ നന്ദി പറഞ്ഞു
ഫോട്ടോ അടിക്കുറിപ്പ് : മൊഗ്രാല്‍ പുത്തൂര്‍ ഒന്നാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊഗര്‍ ലീഗ് ഓഫിസില്‍ നടന്ന മുസ്ലിം ലീഗ് സംഗമം മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു




