ആശ ഭോസ്ലെയ്ക്ക് തളങ്കര റഫി മഹലിന്റെ ആദരം

തളങ്കര: ഇന്ത്യന്‍ സിനിമാ പിന്നണി ഗാന ശാഖയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കി കടന്നു പോയ ആശാ ഭോസ്ലെയ്ക്ക് തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ അസോസിയേഷന്‍ ആദരം നല്‍കി. കാലം അപൂര്മായി മാത്രം സംഭാവന ചെയ്യുന്ന ഗായികമാരില്‍ ഒരാളാണ് ആശാ ഭോസ്ലെ എന്ന് യോഗം അനുസ്മരിച്ചു. പ്രസിഡന്റ് പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. കലാകായിക രംഗങ്ങളില്‍ മികവ് തെളിയിക്കുകയും വ്യക്തിയെന്ന നിലയില്‍ ജീവിതത്തിലുടനീളം മാന്യത പുലര്‍ത്തുകയും ചെയ്ത ടി എ മുഹമ്മദ്കുഞ്ഞി (ഡിഗ്രി) യുടെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ തളങ്കരയുടെ നഷ്ടമാണെന്ന് റഫി മഹല്‍ വിലയിരുത്തി. ടി എ യുടെയും മുസ്ലിം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകന്‍ മഹീന്‍ മാസ്റ്ററുടെയും നിര്യാണത്തില്‍ യോഗം അനുശോചിച്ചു. എ എസ് മുഹമ്മദ്കുഞ്ഞി. മാഹിന്‍ ലോഫ്, റഹ്‌മത്ത് മുഹമ്മദ്. ടി എ ഷാഫി, എരിയാല്‍ ഷെരീഫ്, ഉസ്മാന്‍ കടവത്ത്, ടി എസ് ബശീര്‍, ഷാഫി തെരുവത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പി കെ സത്താര്‍ സ്വാഗതവും ഷെറീഫ് സാഹിബ് നന്ദിയും പറഞ്ഞു. 2026 ജൂലൈ 31 റഫി സാഹബിന്റെ ഓര്‍മ്മ ദിനത്തില്‍ കാസര്‍കോട്ട് വിപുലമായ രീതിയില്‍ ഒരു മെഹഫില്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. 2027 ജനുവരിയില്‍, അനുയോജ്യനായ വ്യക്തിയെ കണ്ടെത്തി എന്‍ എ സുലൈമാന്റെ പേരിലുള്ള 6-മത്തെ അവാര്‍ഡ് സമര്‍പ്പിക്കാന്‍ യോഗത്തില്‍ ധാരണയായി.

Scroll to Top