ഈ വര്‍ഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.gov.in results, cbse.nic.in വെബ്‌സൈറ്റിലൂടെ ഫലം ലഭ്യമാണ്. 82.50 % വിജയം. മുന്നില്‍ തിരുവനന്തപുരം മേഖല. കഴിഞ്ഞ തവണത്തേക്കാള്‍ വിജയ ശതമാനം ഇക്കൊല്ലം കുറഞ്ഞു. വിജയശതമാനത്തില്‍ മുന്നില്‍ പെണ്‍കുട്ടികളാണ് 88.86 ശതമാനം ആണ് വിജയം.
ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന പ്ലസ്ടു പരീക്ഷയില്‍ 18,59,551 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം മെയ് 13നായിരുന്നു പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.
cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ പരീക്ഷാ ഫലം പരിശോധിക്കാം. കൂടാതെ, UMANG ആപ്ലിക്കേഷന്‍ മുഖേനയും പരീക്ഷാ ഫലം പരിശോധിക്കാം. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, ജനനത്തീയതി, അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നിവ പരീക്ഷാ ഫലം പരിശോധിക്കാനായി നല്‍കേണ്ടതുണ്ട്.
രാജ്യത്ത് കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ 88.39 ശതമാനമായിരുന്നു വിജയം. പെണ്‍കുട്ടികള്‍ക്കായിരുന്നു കൂടുതല്‍ വിജയശതമാനം. പരീക്ഷയെഴുതിയ 91.64 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍, ആണ്‍കുട്ടികളുടെ വിജയശതമാനം 85.70 ആയിരുന്നു. വിജയവാഡ (99.60), തിരുവനന്തപുരം (99.32), ചെന്നൈ (97.39) എന്നിങ്ങനെയായിരുന്നു മേഖല തിരിച്ചുള്ള വിജയശതമാനം.
ു. സാങ്കേതികമായ അറിവുകള്‍ പങ്കുവെക്കുന്നതിനൊപ്പം കേബിള്‍ ടിവി മേഖലയിലെ നൂതനമായ അപ്ഡേറ്റുകളെ കുറിച്ചും ജീവനക്കാര്‍ക്ക് അവബോധം നല്‍കുന്നതിനും സെമിനാര്‍ വഴിയൊരുക്കി.




