പെട്രോള്‍ വില വര്‍ധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാന്‍ ശ്രമിക്കും, വേണ്ട ഇടപെടല്‍ നടത്തും; വി ഡി സതീശന്‍

മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. നല്ല ടീം വരും. ടീമില്‍ രമേശ് ചെന്നിത്തലയും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സതീശന്‍ പറഞ്ഞു.പെട്രോള്‍ വില വര്‍ധനയില്‍ ജനത്തിനുള്ള ആഘാതം കുറയ്ക്കാന്‍ ശ്രമം നടത്തും. വിലവര്‍ധനവില്‍ നിന്ന് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് ഇന്ധന സെസ് പിന്‍വലിക്കുന്നത് പരിഗണിക്കുന്നത്. 2011 ല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിന്‍വലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് നല്ല ടീം വരും. മന്ത്രി ചര്‍ച്ചകള്‍ ഇന്ന് തന്നെയുണ്ടാകും. ലീഗിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് വിദ്വേഷം അന്തരീക്ഷം ഉണ്ടാക്കാന്‍. വിദ്വേഷ പ്രചാരണത്തോട് കോംപ്രമൈസ് ഇല്ല. കേരളത്തെ ഭിന്നിപ്പിക്കാന്‍ സമ്മതിക്കില്ല. സമുദായ നേതാക്കള്‍ ഇത് പറയരുത്. എന്നെ വ്യക്തിപരമായി പറഞ്ഞാല്‍ കുഴപ്പമില്ല. ചാപ്പയടി രാഷ്ട്രീയത്തോട് നോ കോംപ്രമൈസ്. തിരഞ്ഞെടുപ്പ് കാലത്ത് കോംപ്രമൈസ് ചെയ്തിട്ടില്ല പിന്നെയല്ലേ ഇപ്പോള്‍. വിദ്വേഷ പ്രചാരണം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll to Top