Home Kasaragod മൊഗ്രാല്‍ സ്‌കൂളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹരമാവുന്നു: ‘സാന്ത്വനം”കുടിവെള്ള പദ്ധതി സ്‌കൂളിന് സമര്‍പ്പിച്ചു.

മൊഗ്രാല്‍ സ്‌കൂളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹരമാവുന്നു: ‘സാന്ത്വനം”കുടിവെള്ള പദ്ധതി സ്‌കൂളിന് സമര്‍പ്പിച്ചു.

by KCN CHANNEL
0 comment

മൊഗ്രാല്‍.മൊഗ്രാല്‍ ജിബിഎച്ച്എസ്എസ് ലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. കുടിവെള്ളം ലഭിക്കാതെ നെട്ടോട്ടമോടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ‘സാന്ത്വന”മാണ് കുടിവെള്ള സൗകര്യം(വാട്ടര്‍ പ്യൂരിഫയര്‍) ഒരുക്കി കൊടുത്തത്.

ഇതിന്റെ ഉദ്ഘാടനം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ് നിര്‍വഹിച്ചു.പിടിഎ പ്രസിഡണ്ട് അഷ്‌റഫ് പെര്‍വാഡ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ജമീലാ-സിദ്ദീഖ് മുഖ്യാതിഥിയായി സംബന്ധിച്ചു.ഹെഡ്മാസ്റ്റര്‍ സുകുമാരന്‍ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ റിയാസ് മൊഗ്രാല്‍,എസ്എംസി ചെയര്‍മാന്‍ ആരിഫ് ടിഎ,എസ്എംസി വൈസ് ചെയര്‍പേഴ്‌സണ്‍ നജിമുന്നിസ ടിഎ,അംഗങ്ങളായ ഹസീന,സുമയ്യ, നസ്രീന്‍,സുഹ്റ, സഫിയ,പിടിഎ അംഗങ്ങളായ അബ്ബാസ് നട്പ്പളം, വിശ്വനാഥന്‍ ബണ്ണാത്തം കടവ്,എംഎച്ച് അബ്ദുല്‍ ഖാദര്‍, ഹാരിസ് ബഗ്ദാദ്,ടീച്ചേര്‍സ് സ്റ്റാഫ് അംഗങ്ങളായ ജാന്‍സി ചെല്ലപ്പന്‍, വിജു,മുജീബ്, അഷ്റഫ്,അഷ്‌കര്‍, നസീമ ജാഫര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി തസ്നി ടീച്ചര്‍ നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാല്‍ ജീവിഎച്ച്എസ്എസ് ല്‍ ‘സാന്ത്വനം”ഒരുക്കിയ കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ് ഉദ്ഘാടനം ചെയ്യുന്നു

You may also like

Leave a Comment