ദേശീയ പാതയില്‍കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: ദേശീയ പാതയില്‍
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ട് പേര്‍ക്ക് സാരമായി
പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 12.30 മണിയോടെ ബന്തിയോടാണ് അപകടം. ഉപ്പള ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് ഓടിച്ചു വന്ന കാര്‍ അതെ ദിശയില്‍ പോവുകയായിരുന്ന സ്‌കുട്ടറില്‍ ഇടിക്കുകയായിരുന്നു. ഉഡുപ്പി ബംഗാരി റോഡിലെ അബ്ദുള്‍ റഹീമിന്റെ മകന്‍ മുഹമ്മദ് റാഹില്‍ 25 ആണ് മരിച്ചത്.
ഉപ്പള തൊട്ടിയിലെ അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ ജസീര്‍ 25 , ഉപ്പളകുറുച്ചിപള്ളത്തെ അബ്ദുള്‍ അസീസിന്റെ മകന്‍ മുഹമ്മദ് റഹിസ് 25 എന്നിവര്‍ക്കാണ് പരിക്കേറ്റത്

Scroll to Top