ചെമ്പിരിക്ക: മെയ് 17 മുതല്‍ 20 വരെ ചാത്തങ്കൈ ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവത്തിന് ആരംഭം കുറിച്ച് കലവറ നിറച്ചു. ഞായറാഴ്ച്ച രാവിലെ 8.30 ന് ക്ഷേത്രത്തില്‍ നടന്ന കന്നി കലവറയ്ക്ക് ശേഷം വിവിധ പ്രദേശങ്ങളില്‍ നിന്ന് മുത്തുകുടകളുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയില്‍ അന്നദാനത്തിലേക്കാവശ്യമായ കലവറ ദ്രവ്യങ്ങളുമായി ഘോഷയാത്രയായി ക്ഷേത്ര സന്നിധിയിലെത്തി. തുടര്‍ന്ന് ശിവ കീഴൂര്‍ ശ്രീ കുറുമ്പ ആദ്ധ്യാത്മിക സമിതിയുടെ സഹസ്രനാമം, കളനാട് കട്ടക്കാല്‍ നാദലീലെ ഭജന സമിതിയുടെ ഭജന എന്നിവ നടന്നു. വൈകുന്നേരം കീഴുര്‍ ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് സാസ്‌കാരിക ഘോഷയാത്ര ക്ഷേത്രത്തിലെത്തി. 7.30 ന് പാലക്കുന്ന് കലാദര്‍പ്പണയുടെ സ്വാഗത നൃത്തത്തിന് ശേഷം സാംസ്‌കാരിക സമ്മേളനം നടന്നു. 18 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ആചാര്യന്‍ ബ്രഹ്‌മശ്രീ ഉച്ചില്ലത്ത് പത്മനാഭ തന്ത്രിക്ക് പൂര്‍ണ്ണകുംഭത്തോട് കൂടി വരവേല്‍പ്പും ഇടനീര്‍ മഠം സ്വാമി സച്ചിദാനന്ദ ഭാരതിക്ക് സ്വീകരണവും നല്‍കും. രാത്രി 9 മണിക്ക് കണ്ണൂര്‍ ഭജഗോപിന്ദം ഭജന്‍സിന്റെ ഭജന. 19 ന് രാവിലെ 8 മണിക്ക് 108 തേങ്ങയുടെ ഗണപതി ഹോമം. 9 മണിക്ക് ഉപ്പള കൊണ്ടെവൂര്‍ മഠം സ്വാമി യോഗാനന്ദ സ്വരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി നാടന്‍ കലാമേള ഗോത്ര പെരുമ അരങ്ങേറും. 20 ന് ബുധനാഴ്ച്ച രാവിലെ 6.45 മുതല്‍ 7.45 വരെയുള്ള ശുഭ മുഹൂര്‍തത്തില്‍ അഷ്ടബന്ധക്രിയ, അഷ്ടബന്ധ ലേപനം, ബ്രഹ്‌മകലശാഭിഷേകം. രാത്രി ഭൂതബലി ഉത്സവത്തിന് ശേഷം തിടമ്പ് നൃത്തത്തോട് കൂടി ഉത്സവത്തിന് സമാനമാകും.
ചന്ദ്രഗിരി ശ്രീ ചന്ദ്രശേഖര ക്ഷേത്രം അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവം കലവറ നിറച്ചു




