Home Kerala എം.കെ രാഘവനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; വീട്ടിലേക്ക് മാര്‍ച്ച്, കോലം കത്തിച്ചു

എം.കെ രാഘവനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; വീട്ടിലേക്ക് മാര്‍ച്ച്, കോലം കത്തിച്ചു

by KCN CHANNEL
0 comment

മാടായി കോളജ് നിയമന വിവാദത്തില്‍ എം കെ രാഘവന്റെ കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വൈകിട്ട് കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പാര്‍ട്ടിയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും വീട്ടില്‍ കയറി തല്ലുമെന്നും രാഘവനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷ മുദ്രാവാക്യവും മുഴക്കി.

കോഴ വാങ്ങി ബന്ധുവടക്കം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നിയമിച്ചെന്ന് ആരോപിച്ചാണ് രാഘവനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പരസ്യ കലാപത്തിന് തുടക്കമിട്ടത്.
എന്നാല്‍ വിവാദ നിയമനങ്ങളെ ന്യായീകരിച്ച എം കെ രാഘവന്‍ കോളജ് ഭരണസമിതി അംഗങ്ങള്‍ക്കെതിരായ പാര്‍ട്ടി തല അച്ചടക്ക നടപടി തെറ്റെന്നും വിമര്‍ശിച്ചു.

പ്രതിഷേധം ആസൂത്രിതമെന്നാണ് എം കെ രാഘവന്റെ നിലപാട്. നീക്കങ്ങള്‍ക്ക് കെ സുധാകരന്റെ അടക്കം ആശിര്‍വാദമുണ്ടെന്നും രാഘവന്‍ കരുതുന്നു. ഇതോടെയാണ് വിഷയം നേതൃതലത്തിലെ തര്‍ക്കമായി വളരുന്നത്.

You may also like

Leave a Comment