18
കാസര്‍കോട്: ലോക രക്തദാനദിനമായ ജൂണ്‍ 14 ന് കരുത്തോടെ കരുതലോടെ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കാസര്‍ക്കോട് ജനറല്‍ ആശുപത്രി പരിസരത്ത് രക്തദാന ക്യാമ്പ് നടത്തി. പ്രസിഡണ്ട് റാഷിദ് കെ എച്ച് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂറും കുടുംബവും രക്തം ദാനം നല്‍കി ഉല്‍ഘാടനം ചെയ്തു.ഡോ സൗമ്യ നായര്‍,ഫൈസല്‍ പട്ടുവത്തില്‍, സരിന്‍ എന്‍ കെ, അഭിരാം കെ സംസാരിച്ചു.സെക്രട്ടറി അനീഷ് ആര്‍ സ്വാഗതവും പ്രോഗ്രാം ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.