കാസര്‍കോഡ്: നെല്ലിക്കുന്ന്,ബങ്കരക്കുന്ന്,കടപ്പുറം ഈ പ്രദേശത്തിന്റെ നടുവിലൂടെ ഒഴികി പോകുന്ന കല്‍മാഡി പുഴയാണ് ചീഞ്ഞു നാറുന്നത്.ബങ്കരക്കുന്നിനേയും,കടപ്പുറത്തിനേയും ബന്ധിപ്പിക്കുന്ന അണക്കെട്ടില്‍ നിന്നും പള്ളം ഭാഗത്തുള്ള പാലം വരെയുള്ള ഈ സ്ഥലത്താണ് ദുര്‍ഗന്ധം കൊണ്ട് പരിസര വാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.കറുപ്പ് നിറത്താലുള്ള വെള്ളം പുഴയില്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഈ വെള്ളമെല്ലാം പരിസരത്തുള്ള കിണറിലേക്കും,ബോര്‍കിണറിലേക്കും ആഴ്ന്നിറങ്ങി മലിനമാവുകയാണ്.കുടിക്കാനോ,കുളിക്കാനോ,വസ്ത്രങ്ങള്‍ അലക്കാനോ പറ്റാത്ത സാഹചര്യത്തിലാണ് ഈ പ്രദേശത്തുള്ളവര്‍ ജീവിക്കുന്നത്.മലിനമായ പുഴയിലെ ദുര്‍ഗന്ധം മൂലം പല രോഗങ്ങള്‍ പിടിപ്പെടുന്നുവെന്ന് പരിസര വാസികള്‍ പറയുന്നു.
പള്ളം പാലത്തിനടിയില്‍ ഒരു കോണ്‍ക്രീറ്റ് സ്ലാബുണ്ട്.അത് വെള്ളം ഒഴുകി പോകുന്നതിന് തടസ്സമായിരിക്കുകയാണ്.അത് നീക്കം ചെയ്താല്‍ ഒരു പരിതിരി വരെ വെള്ളം ശുദ്ധിയാവുമെന്നാണ് കരുതുന്നത്.പള്ളത്ത് പുതിയ പാലം നിര്‍മ്മിച്ചപ്പോള്‍ പഴയ പാലത്തിന്റെ കോണ്‍ക്രീറ്റിന്റെ അവ ശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തതാണ് കല്‍മാഡി പുഴയില്‍ വെള്ളം കെട്ടിക്കിടക്കാനും,അതു മലിനമായി ചീഞ്ഞു നാറാനും കാരണമാകുന്നത്.അതു കൂടാതെ കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും മാലിന്യങ്ങള്‍ ഈ പുഴയിലേക്ക് ഒഴുക്കി വിടുന്നതും പ്രധാന കാരണങ്ങളിലൊന്നാണ്.ഇത്തരമൊരു പരാതി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും അതിനൊരു പരിഹാരം അവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലായെന്ന് ഈ പ്രദേശത്ത് താമസിക്കുന്നവരും,നാട്ടുകാരും പറയുന്നു.മൂക്ക് പൊത്താതെയും,മാസ്‌ക് ധരിക്കാതേയും ഇതിലൂടെ നടക്കാന്‍ സാധിക്കുകയില്ല.നെല്ലിക്കുന്ന് കടപ്പുറം പാലത്തിനടിയിലെ ആക്രികള്‍ കുന്നു പോലെ കൂട്ടി വെച്ചതില്‍ നിന്നും കാറ്റിലും മഴയിലും അതു പറന്നും ഒഴുകിയും ഈ പുഴയില്‍ കെട്ടിക്കിടക്കുയും ചെയ്യുന്നു.അതു മൂലവും വെള്ളം മലിനമാവുകയും കൊതുകള്‍ പെരുകുകയും ചെയ്യുന്നു.
ഇതിനൊരു പരിഹാരം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.ഇതിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണിന്ന്.




