കാസര്‍കോട്: ഒരുമാസത്തോളമായി നീലേശ്വരം ഇ എംഎസ് ഗ്രൗണ്ടില്‍ നടന്നു വന്ന നോര്‍ത്ത് സോണ്‍ സെക്കന്റ് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചില്‍ നാല് മത്സരം വിജയിച്ചു ഗ്രൂപ്പ് ചാംപ്യന്‍മാരായി ഫൈനലില്‍ പ്രവേശിക്കുകയും തുടര്‍ന്ന് സൗത്ത് സോണ്‍ ചാമ്പ്യന്‍മാരായ അല്‍ഹുദ ബീരിച്ചേരിയുമായായിരുന്നു ഫൈനല്‍ മത്സരം.നടക്കാവ് രാജീവ്ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തില്‍നടന്ന കലാശക്കൊട്ടില്‍ .ആവേശ കൊടുങ്കാറ്റായി കളിക്കളത്തിലിറങ്ങിയ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് എതിരില്ലാത്ത രണ്ട് ഗോള്‍ നേടി ചാമ്പ്യന്‍മാരായി.ആദ്യ പകുതിയില്‍ അബ്ദുള്ള ക്യാന്‍സിയും രണ്ടാം പകുതിയില്‍ റിസാനും ഓരോ ഗേളുകള്‍ നേടിയാണ് ജില്ലാ സെക്കന്റ് ഡിവിഷന്‍ ഫുട്‌ബോളില്‍ ചാമ്പ്യന്‍മാരായത് അതോടെ നാഷണല്‍ ടീം സീനിയര്‍ ഡിവിഷനില്‍ പ്രവേശിച്ചു.ഇര്‍ഷാദിനെ ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുത്തു.സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് രാജന്‍ എടാട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു.കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജോ സെക്രട്ടറി ടി കെ എം മുഹമ്മദ് റഫീഖ് പടന്ന ട്രോഫികള്‍ വിതരണം ചെയ്തു. സിദ്ദീഖ് ചക്കര സ്വാഗതം പറഞ്ഞു.
സൈനുദ്ദീന്‍, സുരേഷ് ഗോപാലകൃഷ്ണ,അന്‍വര്‍ മൗലവി, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, സുനൈസ് സുലൈമാന്‍ സംസാരിച്ചു. ഹസന്‍ പതിക്കുന്ന് നവാസ് പള്ളിക്കാല്‍, ഷംസുദ്ധീന്‍, കമ്മു , ഷാഫി തെരുവത്ത്, ഷരീഫ് തെരുവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.ടീം നാഷനലിനെ സപ്പോര്‍ട്ട് ചെയ്യാന്‍ കാസര്‍ഗോഡ് ഭാഗത്ത് നിന്ന് ധാരാളം പേരാണ് മത്സരം വീക്ഷിക്കാന്‍ നടക്കാവ് സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത്.സഹകരിച്ച എല്ലാവര്‍ക്കും കാസര്‍ഗോഡ് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് നന്ദി അറിയിച്ചു
കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ജില്ലാ സെക്കന്റ് ഡിവിഷന്‍ ഫുട്‌ബോളില്‍ ചാമ്പ്യന്‍മാരായി




