ജില്ലാതല പോസ്റ്റര്‍ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു.

ലോക ഭക്ഷ്യസുരക്ഷാ ദിനം 2026 ആചരിക്കുന്നതിന്റെ ഭാഗമായി, ‘From Burden to Solution – Safe Food Everywhere’ എന്ന പ്രമേയത്തെ ആസ്പദമാക്കി കാസര്‍ഗോഡ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല പോസ്റ്റര്‍ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു.

മത്സരം 2026 ജൂണ്‍ 11-ന് രാവിലെ 11.30 മണിക്ക് കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നതാണ്.

മത്സരത്തില്‍ വ്യക്തിഗതമായാണ് പങ്കെടുക്കേണ്ടത്. മത്സര വിഷയം മത്സര സമയത്ത് പ്രഖ്യാപിക്കുന്നതാണ്. പോസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള ചാര്‍ട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് നല്‍കുന്നതാണ്. നിറങ്ങള്‍, പെയിന്റുകള്‍, സ്‌കെച്ച് പേനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പോസ്റ്റര്‍ നിര്‍മ്മാണത്തിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ സ്വയം കൊണ്ടുവരേണ്ടതാണ്.

വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ?5,000/-യും രണ്ടാം സമ്മാനമായി ?3,000/-യും നല്‍കുന്നതാണ്.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ‘distfood@gmail.com’ (mailto:distfood@gmail.com) എന്ന ഇ-മെയില്‍ വിലാസത്തിലോ 8606909105, 04994-256257 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. രജിസ്‌ട്രേഷന്‍ 2026 ജൂണ്‍ 10-ന് വൈകുന്നേരം 5.00 മണിക്ക് അവസാനിക്കുന്നതാണ്.

പരിപാടിയുടെ വിജയത്തിനായി വിദ്യാര്‍ത്ഥികള്‍ പരമാവധി പങ്കാളികളാകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അഭ്യര്‍ഥിച്ചു.

Scroll to Top