ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ലോക ഭക്ഷ്യസുരക്ഷാ ദിനം 2026 ആചരിക്കുന്നതിന്റെ ഭാഗമായി, ‘From Burden to Solution – Safe Food Everywhere’ എന്ന പ്രമേയത്തെ ആസ്പദമാക്കി കാസര്‍ഗോഡ് ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മത്സരം 2026 ജൂണ്‍ 11-ന് രാവിലെ 10.00 മണിക്ക് സിവില്‍ സ്റ്റേഷന്‍, കാസര്‍ഗോഡ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഓരോ ടീമിലും രണ്ട് അംഗങ്ങള്‍ വീതമായിരിക്കും പങ്കെടുക്കുക. വിജയികള്‍ക്ക് *ഒന്നാം സമ്മാനമായി ?5,000/-യും *രണ്ടാം സമ്മാനമായി ?3,000/-യും നല്‍കുന്നതാണ്.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ distfood@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 8606909105, 04994-256257 എന്ന ഫോണ്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രജിസ്‌ട്രേഷന്‍ 2026 ജൂണ്‍ 10-ന് വൈകുന്നേരം 5.00 മണിക്ക് അവസാനിക്കുന്നതാണ്

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ അവസരം പ്രയോജനപ്പെടുത്തി മത്സരത്തില്‍ പങ്കെടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Scroll to Top