മുന്‍ മന്ത്രിമാരുടെ ഗണ്‍മാന്‍മാരെ മടക്കി സര്‍ക്കാര്‍. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയില്‍ സേനയ്ക്കുള്ളില്‍ പ്രതിഷേധമുണ്ട്. കാലാവധിക്ക് ഒരാഴ്ച മുമ്പേയാണ് നടപടി. ഈ മാസം 31 വരെയായിരുന്നു ഗണ്‍മാന്‍ മാര്‍ക്ക് കാലാവധി. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെയാണ് മുന്‍ഗണന്മാരെ മടക്കിയത്.
രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കാലാവധി കഴിയും മുന്നേ ഉള്ള നടപടിയില്‍ സേനയ്ക്കുള്ളില്‍ പ്രതിഷേധം. മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ അടക്കമുള്ള ആ മുന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ ?ഗണ്‍മാന്‍മാരെയാണ് മടക്കിയത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഈ ഉത്തരവ് ബാധകമല്ല. ?ഗണ്‍മാന്‍ ആയിട്ടുള്ള അനില്‍കുമാര്‍ തുടരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ആരോപണവിധേയനായ സന്ദീപിനെ ഉള്‍പ്പെടെ മടക്കിയയച്ചു.
മലയിടംതുരുത്തിലെ ഒഴിപ്പിക്കല്‍ നടപടി; ഇടപെടലുമായി സര്‍ക്കാര്‍, ചര്‍ച്ച നടത്താന്‍ മന്ത്രി റോജി എം ജോണിനെ ചുമതലപ്പെടുത്തി
അതേസമയം നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ മൊഴി രേഖപ്പെടുത്തലിലേക്ക് എസ്‌ഐടി കടന്നു. ഇന്ന് സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരാതിക്കാരായ ആലപ്പുഴ എംഎല്‍എ എ ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരുടെ മൊഴി നാളെ രേഖപ്പെടുത്തും.




