വലിയുള്ളാഹി അറബി ഹാജി(റ)മൊഗ്രാല്‍ മഖാo ഉറൂസ് നേര്‍ച്ചയ്ക്ക് തിരക്കേറി, ഞായറാഴ്ച സമാപിക്കും.

മൊഗ്രാല്‍.മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി അറബി ഹാജി(റ) അവര്‍കളുടെ പേരില്‍ കഴിച്ചു വരാറുള്ള ഉറൂസ് നേര്‍ച്ച 24ന് ഞായറാഴ്ച രാവിലെ ചീരണി വിതരണത്തോടെ സമാപിക്കും.

അഞ്ചു ദിവസങ്ങളിലായി നടന്നുവരുന്ന മതപ്രഭാഷണത്തിനും,മഖാo സിയാത്തിനുമായി നൂറുകണക്കിന് വിശ്വാസികളാണ് ദിവസേന ഉറൂസ് നേര്‍ച്ചയ്ക്ക് എത്തുന്നത്.തിരക്ക് വര്‍ദ്ധിച്ചതോടെ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറൂസ് കമ്മിറ്റി ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം പേരോട് മുഹമ്മദ് അസ്ഹരിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്.ഇന്ന് രാത്രി എന്‍ പി എം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ മഖാം സിയാറത്തിന് നേതൃത്വം നല്‍കും. അന്‍വര്‍ അലി ഹുദവി മലപ്പുറം പ്രഭാഷണം നടത്തും.വൈകുന്നേരം 4 30ന് മജ്ലിസുന്നൂര്‍ നടക്കും.സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കും.

സമാപന ദിവസമായ നാളെ വൈകുന്നേരം 4 30ന് സാംസ്‌കാരിക സമ്മേളനം നടക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. സമാപന സമ്മേളനം രാത്രി 8:30ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഇ പി അബൂബക്കര്‍ അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തും.

ഫോട്ടോ:മൊഗ്രാല്‍ മഖാം ഉറൂസില്‍ സംബന്ധിച്ച് പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തുന്നു.

Scroll to Top