രാജീവ് ഗാന്ധി അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു

പൊയിനാച്ചി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സരണി കലാ സാംസ്‌കാരിക വേദി കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണവും കവിയരങ്ങും സംഘടിപ്പിച്ചു. പൊയിനാച്ചി പറമ്പ് രാജീവ്ജി വായനശാല ഗ്രന്ഥാലയത്തില്‍ നടന്ന പരിപാടി ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബുബക്കര്‍ ഉദ്ഘാടനം ചെയ്തു. സരണി ചെയര്‍മാന്‍ പി നാരായണന്‍ അടിയോടി അധ്യക്ഷത വഹിച്ചു. അഡ്വ. ബി എം ജമാല്‍ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. കാവ്യ മഞ്ജരി കവിതാ പുരസ്‌ക്കാരം നേടിയ ആലിസ് തോമസ് ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. രാഘവന്‍ വലിയവീട്, സി രത്നാകരന്‍, കെ സരോജിനി, എം കെ ദിവാകരന്‍, കെ പി ബാലകൃഷ്ണന്‍, കുഞ്ഞികണ്ണന്‍ കരിച്ചേരി, കെ വി വിജയന്‍, ജോസ് മാത്യൂ എന്നിവര്‍ സംസാരിച്ചു. സരണി കണ്‍വീനര്‍ ബാബുരാജ് എന്‍ കെ സ്വാഗതവും ട്രഷറര്‍ എ ദാമോധരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ കവി രാമകൃഷ്ണന്‍ മോനാച്ച സ്വാഗതം പറഞ്ഞു. ആലീസ് തോമസ്, ശോഭന ശ്രീധരന്‍, സരസ്വതി മാങ്ങാട്, ദിവാകരന്‍ കെ, നാരായണന്‍ അടിയോടി, ആനന്ദ കൃഷ്ണന്‍ എടച്ചേരി, ജോര്‍ജ് മാത്യൂ എന്നിവര്‍ കവിതാലാപനം നടത്തി.

Scroll to Top