കുമ്പള: ഗ്രാമിന തലങ്ങളില്‍ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ഗ്രാമോത്സവങ്ങളും കേരളോത്സങ്ങളും മുഖ്യ പങ്കുവഹിക്കുന്നുവെന്ന് എ കെ എം അഷ്റഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.
കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സത്തിന്റെ ഭാഗമായി കുമ്പളയില്‍ നടന്ന കായികമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. ഓരോ വര്‍ഷവും നിരവധി താരങ്ങളാണ് നാടിന് അഭിമാനമായി മാറുന്ന തരത്തില്‍ ഇത്തരം മേളകളില്‍ വളര്‍ന്നു വരുന്നതെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ സൈമ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സകീന അബ്ദുള്ള, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി എ റഹിമാന്‍, സഫൂറ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുകുമാരന്‍ കുതിരപ്പടി, ഹനീഫ പാറ, കലാഭവന്‍ രാജു, പ്രേമ ഷെട്ടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹനന്‍, രവി രാജ്, വിവേകാനന്ദ ഷെട്ടി ഹോട്ടല്‍ റസ്റ്റോറന്റ് കുമ്പള യൂണിറ്റ് ഭാരവാഹികളായ അബ്ദുല്ല താജ്, മമ്മു മുബാറക്, സവാദ് താജ് സാംസ്‌കാരിക കായിക മേഖലകളിലെ പ്രമുഖരായ ഖലീല്‍ മാസ്റ്റര്‍, കെ വി യൂസഫ്, എ കെ ആരിഫ്, ബി എന്‍ മുഹമ്മദ് അലി, മുഹമ്മദ് കുഞ്ഞി, വിനയ കുമാര്‍, ശിവരാമ ഗുരു, രത്‌നാകര്‍, ഫസല്‍ പേരാല്‍,മുന്ന, തുടങ്ങിയവര്‍ സംസാരിച്ചു.
വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങില്‍ കുമ്പളപോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ പി വിനോദ് കുമാര്‍ വിജയികള്‍ക്കുള്ള ട്രോഫി കളും സര്‍ട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി കെ അഷ്റഫ് നന്ദി പറഞ്ഞു.