മൊഗ്രാല്‍ മഖാo ഉറൂസ് നേര്‍ച്ചയില്‍ ദഫ് മുട്ട് പ്രദര്‍ശനം വേറിട്ട കാഴ്ച.

മൊഗ്രാല്‍. വലിയുള്ളാഹി മൊഗ്രാല്‍ മഖാo ഉറൂസ് നേര്‍ച്ച നാളെ സമാപിക്കാനിരിക്കെ പതിറ്റാണ്ടുകളായിട്ടുള്ള കൊപ്പളം സൈഫുല്‍ ഹുദാ ദഫ് സംഘത്തിന്റെ ദഫ് മുട്ട് പ്രദര്‍ശനം ഉറൂസ് നഗരിയില്‍ വേറിട്ട കാഴ്ചയാണ്.

ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ചുള്ള രാത്രികാല മതപ്രഭാഷണ പരിപാടിക്ക് മുമ്പായി 8.30നും 9 മണിക്കും ഇടയിലാണ് ദഫ് മുട്ട് പ്രദര്‍ശനം.ഇസ്ലാമിക് കലകളിലൊന്നായി അറിയപ്പെടുന്ന ദഫ് മുട്ടിന് തനിമ ചോരാതെയുള്ള ശൈലിയിലുള്ള അവതരണവും, ഇമ്പമൂറുന്ന ബൈത്തുകളും കൊണ്ട് ശ്രദ്ധേയമാണ്.ഇത് കാണാനായി മാത്രം ഉറൂസ് നഗരിയില്‍ എത്തുന്നവര്‍ ഏറെയാണ്.

ഏകദേശം ആറു പതിറ്റാണ്ടുകളോളമായി കൊപ്പളത്തില്‍ സൈഫുല്‍ ഹുദാ ദഫ്‌സംഘം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നേരത്തെ പരേതനായ ഇട്ടല്‍ മുഹമ്മദ് നേതൃത്വം കൊടുത്തിരുന്ന ദഫ് സംഘമാണിത്.ദഫ് റാത്തീബ് നേര്‍ച്ചകള്‍ക്കൊക്കെ ഈ സംഘം തന്നെയാണ് ദഫ് മുട്ടാറുള്ളത്.ജമാഅ ത്ത് കമ്മിറ്റിയുടെയും, ഉറൂസ് കമ്മിറ്റിയുടെയും ട്രഷറര്‍ കൂടിയായ കെ എം ഇബ്രാഹിം കൊപ്പളവും,ഇബ്രാഹിം മഡിമുഗറും ബൈത്താലാപനത്തിന് നേതൃത്വം നല്‍കിവരുന്നു.ലത്തീഫ് കൊപ്പളം,അന്‍വര്‍ ബി കെ, മുസ്തഫ കെ എം, ജലീല്‍ സി എം, അബ്ബാസ് കെ എച്ച്, ആസിഫ് ബി കെ, അഷ്‌റഫ് ബി കെ, യൂസഫ് കൊപ്പളം, സമദ്, അബ്ദുല്‍ ഖാദര്‍,മുഹമ്മദ്,മൂസ അന്തുഞ്ഞി,കെടി മൂസ, എന്നിവരാണ് സെയ്ഫുല്‍ ഹുദാ ദഫ് സംഘാംഗങ്ങള്‍.

ഫോട്ടോ:ഉറൂസ് നഗരിയില്‍ കൊ പ്പളം സൈഫുല്‍ ഹുദാ ദഫ് സംഘത്തിന്റെ ദഫ് മുട്ട് പ്രദര്‍ശനം.

Scroll to Top