കേരളത്തില്‍ പവര്‍ കട്ടില്ല, പവര്‍ ഫെയിലിയര്‍ ഉണ്ട്’; പ്രതികരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്


കുറച്ച് ദിവസം കൂടി ഈ പ്രയാസം ഉണ്ടാകുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും സണ്ണി ജോസഫ്

കണ്ണൂര്‍: സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്നും എന്നാല്‍ പവര്‍ ഫെയിലിയര്‍ ഉണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. കുറച്ച് ദിവസം കൂടി ഈ പ്രയാസം ഉണ്ടാകുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കേരളത്തില്‍ വ്യാപകമായി വൈദ്യതി വിതരണത്തില്‍ തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് സണ്ണി ജോസഫിന്റെ പ്രതികരണം.

നേരത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന രൂക്ഷ വിമര്‍ശനം യുഡിഎഫ് ഉന്നയിച്ചിരുന്നു. എന്നാല്‍ വൈദ്യുതി ഉപഭോ?ഗം വര്‍ദ്ധിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങളാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അന്നത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം. ഉയര്‍ന്ന സമ്മര്‍ദം താങ്ങാനാകാതെ പ്രസരണ ലൈനുകള്‍ ചിലയിടങ്ങളില്‍ ഡ്രിപ്പ് ആകുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളില്‍ പരമാവധി 15-20 മിനിറ്റിനകം വൈദ്യുതി പുനഃസ്ഥാപിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Scroll to Top