മൊഗ്രാല്‍.വലിയുല്ലാഹി അറബി ഹാജി(റ) മൊഗ്രാല്‍ മഖാം ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മജ്ലിസുന്നൂര്‍,ഇശ്ക് മജിലിസ് എന്നീ ആത്മീയ സദസ്സുകള്‍ ഭക്തിനിര്‍ഭരമായ ചടങ്ങില്‍ ശ്രദ്ധേയമായി. ബദര്‍ രക്തസാക്ഷികളുടെയും, പോരാട്ടങ്ങളുടെയും മഹത്വം ഘോഷിക്കുന്ന ആത്മീയ സദസ്സാണ് മജ്‌ലിസുന്നൂര്‍.
മജ്‌ലിസുന്നൂറിന് കാസര്‍ഗോഡ് ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ അല്‍ മഷ്ഹൂര്‍ നേതൃത്വം നല്‍കി.ഖത്തീബ് അബ്ദുറഹ്‌മാന്‍ ഫൈസി,അബൂബക്കര്‍
മൗലവി,ബി വി ഹമീദ് മൗലവി എന്നിവര്‍ സംബന്ധിച്ചു.
രാത്രി സംഘടിപ്പിച്ച ഇശ്ക്ക് മജ്‌ലിസില്‍ ഉസ്താദ് അന്‍വര്‍ അലി ഹുദവി മലപ്പുറം മുഖ്യ പ്രഭാഷണം നടത്തി. എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു. ഉറൂസ് കമ്മിറ്റി സ്വാഗതസംഘം ട്രഷറര്‍ കെ എം ഇബ്രാഹിം കൊപ്പളം അധ്യക്ഷതവഹിച്ചു.എ എം സിദ്ധീഖ് റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ ഖത്തീബ് അബ്ദുറഹ്‌മാന്‍ ഫൈസി,അബൂബക്കര്‍ മൗലവി,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി സ്പിക്,വി പി അബ്ദുല്‍ ഖാദര്‍ ഹാജി,ബി എന്‍ മുഹമ്മദലി,ടി എം ശുഹൈബ്,സി എം ഹംസ,എം എം റഹ്‌മാന്‍,ബി കെ അന്‍വര്‍,സി എം ജലീല്‍,എംജിഎ റഹ്‌മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.യു എം ഫസലുറഹ്‌മാന്‍ നന്ദി പറഞ്ഞു.
ഇന്ന് രാത്രി നടക്കുന്ന സമാപന സമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഉസ്താദ് അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.അബ്ദുല്‍ റസാഖ് അബ്രാറി ഉല്‍ബോധന പ്രസംഗം നടത്തും.ഖത്തീബ് അബ്ദുല്‍ റഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിക്കും.നാളെ രാവിലെ 7മണിക്ക് ചീരണി വിതരണത്തോടെ ഉറൂസ് പരിപാടിക്ക് സമാപനമാവും.
ഫോട്ടോ:മൊഗ്രാല്‍ മഖാം ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മജ്‌ലിസുന്നൂറിന് ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ അല്‍ മഷ്ഹൂര്‍ നേതൃത്വം നല്‍കുന്നു.
ഫോട്ടോ:ഇഷ്‌ക് മജിലിസ് ഉദ്ഘാടനം എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ നിര്‍വഹിക്കുന്നു.




