ലിറ്റില്‍ കൈറ്റ്‌സില്‍ അഭിമാന താരമായ മൊഗ്രാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അംനാ ഫാത്തിമയ്ക്ക് ‘നേരംപോക്ക്” വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അനുമോദനം.

മൊഗ്രാല്‍.കൊച്ചിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്യാമ്പസില്‍ നടന്ന ലിറ്റില്‍ കിട്‌സ് സ്റ്റേറ്റ് ക്യാമ്പ് 2026-ല്‍ ജില്ലയില്‍ നിന്ന് ശ്രദ്ധേയ പങ്കാളിത്തം രേഖപ്പെടുത്തിയ മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് ലെ വിദ്യാര്‍ത്ഥിനി അംന ഫാത്തിമയ്ക്ക് ‘നേരംപോക്ക് ‘ വാട്‌സ്ആപ്പ് കൂട്ടായ്മ ഉപഹാരം നല്‍കി അനുമോദിച്ചു.

പ്രോഗ്രാമിംഗ് വിഭാഗത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് പങ്കെടുത്ത ഏക പെണ്‍കുട്ടിയായിരുന്നു അംനാ ഫാത്തിമ.ഫേസ് ട്രാക്കിങ് റോബോട് നിര്‍മ്മിച്ച് ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാണ് ജില്ലയില്‍ താരമായത്.

വാട്‌സ്ആപ്പ് കൂട്ടായ്മ അംഗങ്ങളായ എം മാഹിന്‍ മാസ്റ്റര്‍,എം എ അബ്ദുല്‍ റഹ്‌മാന്‍ സുര്‍ത്തിമുല്ല,അഷ്‌റഫ് പെര്‍വാഡ്,ലത്തീഫ് കോട്ട,മുഹമ്മദ്-അറബി, അബ്ദുള്ളക്കുഞ്ഞി നട്പ്പളം എന്നിവര്‍ ചേര്‍ന്നാണ് ഉപഹാരം നല്‍കി അനുമോദിച്ചത്.

ഫോട്ടോ:ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പില്‍ അഭിമാനകരമായ നേട്ടം കൊയ്ത മൊഗ്രാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അംനാ ഫാത്തിമയ്ക്ക് ‘നേരമ്പോക്ക്!” വാട്‌സ്ആപ്പ് കൂട്ടായ്മ ഉപഹാരം നല്‍കി അനുമോദിക്കുന്നു.

Scroll to Top