ബെംഗളൂരു: അജിങ്ക്യാ രഹാനെയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ ബറോഡയെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സടിച്ചപ്പോള്‍ 17.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി. 56 പന്തില്‍ 98 റണ്‍സെടുത്ത രഹാനെ വിജയത്തിന് ഒരു റണ്‍സകലെ പുറത്തായി. തൊട്ടുപിന്നാലെ ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത സൂര്യകുമാര്‍ യാദവും പുറത്തായെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സ് പറത്തി സൂര്യാന്‍ഷ് ഷെഡ്‌ജെ മുംബൈയുടെ ഫൈനല്‍ പ്രവേശനം രാജകീയമാക്കി. റണ്ണൊന്നുമെടുക്കാതെ ശിവം ദുബെയും പുറത്താകാതെ നിന്നു.
മുംബൈക്കായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 46 റണ്‍സടിച്ചപ്പോള്‍ പൃഥ്വി ഷാ 9 പന്തില്‍ എട്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തി. രണ്ടാം സെമിയില്‍ ഡല്‍ഹിയും മധ്യപ്രദേശും ഇന്ന് ഏറ്റമുട്ടും. ഇതിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ നേരിടുക.സ്‌കോര്‍ ബറോഡ 20 ഓവറില്‍ 157-7, മുംബൈ 17.2 ഓവറില്‍ 164-4.