51
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെൻ്റിലും മികച്ച പ്രകടനം കാഴ്ചവച്ച സൽമാൻ നിസാർ ആണ് ടീം ക്യാപ്റ്റൻ.
ഹൈദരാബാദിൽ, ഡിസംബർ 23 ന് ബറോഡയ്ക്കെതിരെയാണ് കേരളത്തിൻറെ ആദ്യ മത്സരം. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങൾ. ഡിസംബർ 20 ന് ടീം ഹൈദരാബാദിൽ എത്തും.
ടീമംഗങ്ങൾ : സൽമാൻ നിസാർ( ക്യാപ്റ്റൻ), റോഹൻ എസ് കുന്നുമ്മൽ, ഷോൺ റോജർ, മുഹമ്മദ് അസറുദീൻ, ആനന്ദ് കൃഷ്ണൻ, കൃഷ്ണ പ്രസാദ്, അഹമദ് ഇമ്രാൻ, ജലജ് സക്സേന, ആദിത്യ ആനന്ദ് സർവ്വറ്റെ, സിജോ മോൻ ജോസഫ്, ബേസിൽ തമ്ബി, ബേസിൽ എൻ.പി, നിധീഷ് എം.ടി, ഏദൻ അപ്പിൾ ടോം, ഷറഫുദീൻ എൻ.എം, അഖിൽ സ്കറിയ, വിശ്വേശ്വർ സുരേഷ്, വൈശാഖ് ചന്ദ്രൻ, അജ്നാസ് എം.( വിക്കറ്റ് കീപ്പർ).