44
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇന്നും പ്രധാന ടീമുകള്‍ക്ക് മത്സരമുണ്ട്. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് നഗര വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. റയലിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ അത്റ്റിക്കോ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റിരുന്നു. ഇന്ന് സമനില നേടിയാലും റയലിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്താം. ആദ്യപാദത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളിന് ജയിച്ച ആഴ്സണല്‍ ഹോംഗ്രൗണ്ടില്‍ പിഎസ്വി ഐന്തോവനുമായി ഏറ്റുമുട്ടും. ആസ്റ്റന്‍ വില്ലയ്ക്ക്, ക്ലബ് ബ്രുഗെയാണ് എതിരാളികള്‍. മൂന്ന് മത്സരവും തുടങ്ങുക രാത്രി ഒന്നരയ്ക്ക്. ബൊറൂസ്യ ഡോര്‍ട്ട്മുണ്ട് രാത്രി 11.15ന് ഫ്രഞ്ച് ക്ലബ് ലിലിയെ നേരിടും.