35
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗ് സീരി എ കിരീടം തിരിച്ചുപിടിച്ച് നാപ്പോളി. സീസണിലെ അവസാന മത്സരത്തില്‍ കാഗ്ലിയാരിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നാപ്പോളി സീരി എ കിരീടം തിരിച്ചുപിടിച്ചത്. സ്‌കോട്ട് മക്ടോമിനയ്, റൊമേലു ലുക്കാക്കൂ എന്നിവര്‍ നാപ്പോളിക്കായി വലചലിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ ഇന്റര്‍ മിലാനെ ഒരു പോയിന്റ് വ്യത്യാസത്തില്‍ മറികടന്നാണ് നാപ്പോളി സിരീ എ ചാംപ്യന്മാരായത്.
സീസണിലെ അവസാന മത്സരത്തില്‍ ഇന്റര്‍ മിലാന്‍ കോമോയെ എതിരില്ലാത്ത രണ്ട് ?ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇതോടെ 38 മത്സരങ്ങളില്‍ നിന്ന് 24 വിജയവും ഒമ്പത് സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ ഇന്റര്‍ മിലാന്‍ 81 പോയിന്റുകള്‍ നേടി. അവസാന മത്സരത്തിലെ ജയത്തോടെ 24 വിജയവും 10 സമനിലയും നാല് തോല്‍വിയും ഉള്‍പ്പെടെ നാപ്പോളിക്ക് 82 പോയിന്റാണ് നേടാനായത്.