Advertisement

കിഫ്ബി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും, ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമായ ചോര്‍ച്ച നടന്നു; ആരായാലും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി

By kcnchannel / October 28, 2026

തിരുവനന്തപുരം: കിഫ്ബി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും, ഒരു സാമ്രാജ്യം ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കിഫ്ബിയുടെ എല്ലാ വര്‍ക്കും തുടരാനാണ് തീരുമാനം. 31761 കോടിയുടെ വര്‍ക്ക് നടക്കുന്നു. നിലവിലുള്ള എല്ലാ വര്‍ക്കും തുടരും. 27000 കോടി രൂപയുടെ വര്‍ക്കും ടെന്‍ഡര്‍ചെയ്യാത്ത 4000 കോടിയുടെ വര്‍ക്കും ചെയ്യാന്‍ തീരുമാനിച്ചു. 31,761 കോടിയുടെ വര്‍ക്കുകള്‍ നടത്തും. നിലവില്‍ എഴുപതിനായിരം കോടിയുടെ ബാധ്യതയുണ്ട്. ഈ തുക എങ്ങനെ കണ്ടെത്തും?. ഉയര്‍ന്ന പലിശയ്ക്കാണ് മുന്‍ സര്‍ക്കാര്‍ കടമെടുത്തത്.

15,000 കോടിയുടെ ബാധ്യത കടമെടുപ്പ് ഈ സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞിട്ടുണ്ട്. നിലവിലുള്ള പദ്ധതികള്‍ എല്ലാം പൂര്‍ത്തിയാക്കിയാല്‍ 70,000 കോടി രൂപ ബാധ്യത വരും. ഇതിന് പണം എവിടെ നിന്ന് സംഘടിപ്പിക്കും. കടമെടുത്താല്‍ സര്‍ക്കാരിന്റെ വായ്പയില്‍ വരും. പൊതു വിപണിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വായ്പ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് വായ്പ എടുത്തു കൊണ്ടിരുന്നത്.

മുഴുവന്‍ ബാധ്യതയും സംസ്ഥാന ഗവണ്‍മെന്റിലാണ്. ഇപ്പോള്‍ തന്നെ വലിയ ബാധ്യതയുണ്ട്. വായ്പ പരിധിയില്‍ നിന്ന് 12000 കോടി ഇപ്പോള്‍ തന്നെ കുറഞ്ഞു. കിഫ്ബിയുടെ വികസന പദ്ധതികള്‍ മുഴുവന്‍ അട്ടിമറിക്കപ്പെട്ടു എന്ന് ആരോപണത്തില്‍ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയില്‍ ഉള്ള അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി റിപ്പോര്‍ട്ട് കോര്‍പ്പറേറ്റ് വല്‍ക്കരണം എന്ന് എന്തുകൊണ്ടാണ് കെ എന്‍ ബാലഗോപാല്‍ പറയുന്നത്. കിഫ്ബിയുടെ കടമെടുപ്പില്‍ മുന്‍പ് കുറിപ്പ് നല്‍കിയ ആളാണ് കെ എന്‍ ബാലഗോപാല്‍. അങ്ങ് ധനകാര്യ മന്ത്രി ആയിരുന്ന സമയത്ത് അങ്ങയുടെ നടപടികളെ കാറ്റില്‍ പറത്തിയാണ് ഇവിടെയെല്ലാം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.