Home Sports ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചു

by KCN CHANNEL
0 comment

ഓസ്ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചു. നാളെയാണ് ഫൈനല്‍ ആരംഭിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ ഒരു ടീമിനെയാണ് ക്യാപ്റ്റന്‍ ടെംബ ബാവുമ പ്രഖ്യാപിച്ചത്.
ഡബ്ല്യുടിസി 2023-25 സൈക്കിളില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റയാന്‍ റിക്കെല്‍ട്ടണാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഒന്നാം സ്ഥാനത്ത്. എയ്ഡന്‍ മാര്‍ക്രം അദ്ദേഹത്തിന് പിന്തുണ നല്‍കും. വിയാന്‍ മള്‍ഡര്‍ മൂന്നാമതായി ഇറങ്ങുമ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ടെംബ ബാവുമ എന്നിവര്‍ പിന്നാലെയെത്തും. ഡേവിഡ് ബെഡിങ്ഹാം ആറാം സ്ഥാനത്ത് ഇറങ്ങും.

You may also like

Leave a Comment