Advertisement

സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹ സമ്മാനം നല്‍കിയും രോഗികള്‍ക്ക് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഡോ ജനാര്‍ദ്ധന നായിക്കിന്റെ ജന്മദിനാഘോഷം.

By kcnchannel / October 28, 2026

കാസര്‍കോട്:
സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹ സമ്മാനം നല്‍കിയും രോഗികള്‍ക്ക് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തിയും ജനറല്‍ ആശുപത്രിയിലെ പിസിഷ്യനായ ഡോ ജനാര്‍ദ്ധന നായിക്കിന്റെ ജന്മദിനാഘോഷം. ആഘോഷത്തിന്റെ ഭാഗമായി
കുടുംബശ്രീ ജീവനക്കാര്‍ക്ക് നഴ്‌സിംഗ് സുപ്രണ്ട് നിര്‍മ്മ സിസ്റ്ററിന്റെ സാന്നിധ്യത്തില്‍ പുതു വസ്ത്രങ്ങളും സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹ സമ്മാനം നല്‍കി.

കണ്ണിന്റെ ശാസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന പാവപ്പെട്ട കുടുംബത്തിലെ രോഗിക്ക് ഒരുവര്‍ഷത്തെ മരുന്നും സൗജന്യമായി നല്‍കി.
ഒരു രോഗിക്ക് ആംബുലന്‍സ് സൗകര്യം ഒരുക്കി കൊടുത്തു.
ആഘോഷങ്ങളും സന്തോഷങ്ങളും പലപ്പോഴും ജനറല്‍ ആശുപത്രിയിലെ പാവപ്പെട്ടവരെ ചേര്‍ത്തുപിടിച്ചാണ് പങ്കിടുന്നത്. കോവിഡ് ഹീറോ എന്നറിയപ്പെടുന ഡോക്ടര്‍ ജനാര്‍ദ്ധന നായിക്ക് സകല കലാ പ്രതിഭ കൂടിയാണ്. നല്ല ഡോക്ടര്‍ . മികച്ച നടന്‍, എഴുത്തുകാരന്‍ , രോഗിക്ക്ഒരു വര്‍ഷത്തേക്കുള്ള സഹായം ഡോ: ജനാര്‍ദ്ധനന്‍ നായിക്ക് ആര്‍ എം ഒ ഡോ സന്ധ്യയെ ഏല്‍പ്പിച്ചു. ഡോ സുനില്‍ ചന്ദ്രന്‍ , ഡോ. സാഹിദ്, ഡോ സരികi ഡോ ഷെമീന , ഡോ രമ്യ , ഡോ അരുണ്‍ രാം , ഡോ നിഖില്‍ . മാഹിന്‍ കുന്നില്‍ , ഡോ സുകേഷ് , അറഫാത്ത് സംബന്ധിച്ചു. സഹപ്രവര്‍ത്തകര്‍ മധുരം നല്‍കി.