അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസിയുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2026 ഒക്ടോബര് മാസത്തെ യോഗം നടന്നു
മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി നടന്നു വരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഒക്ടോബര് മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 8 പഞ്ചായത്തില്‍ പെട്ട 5 ക്യാന്‍സര്‍ രോഗിക്കും 3 കിഡ്‌നി രോഗിക്കുമായി ചികിത്സാ തുക അനുവദിച്ചു നല്‍കി.
പൈവളികെ പഞ്ചായത്ത് കണിയാല പാഡില്‍ വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, വോര്‍ക്കാടി പഞ്ചായത്ത് തൗഡുഗോളി വാര്‍ഡിലെ കിഡ്‌നി രോഗിക്കും, കുമ്പള പഞ്ചായത്തിലെ മാട്ടംകുഴി വാര്‍ഡ് ലെ കിഡ്‌നി രോഗിക്കും, മംഗല്‍പാടി പഞ്ചായത് അടക്ക വാര്‍ഡ് കാന്‍സര്‍ രോഗിക്കും,മഞ്ചേശ്വരം പഞ്ചായത്ത് 14 ആം വാര്‍ഡ് ഏര്‍മുദെല്‍ കാന്‍സര്‍ രോഗിക്കും,മീഞ്ച പഞ്ചായത്ത് ബെറിക കിഡ്‌നി രോഗിക്കും,എന്‍മകജെ പഞ്ചായത്തിലെ ഷേണി വാര്‍ഡിലെ കാന്‍സര്‍ രോഗിക്കും, പുത്തിഗെ പഞ്ചായത് മുഖരികുണ്ഡം വാര്‍ഡിലെ കാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .
അബുദാബി മദിന സായിദ് സെഞ്ച്വറി ഹൗസില്‍ വെച്ചു ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അഷ്റഫ് ബസറ പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് ഫാറൂഖ് ഹാജി സീതങ്ങോളി അധ്യക്ഷം വഹിച്ചു. ജില്ലാ ട്രേസറര്‍ ഉമ്പു ഹാജി പെര്‍ള യോഗം ഉല്‍ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മുദെ,മുന്‍ പ്രസിഡന്റ് യൂസഫ് സെഞ്ച്വറി ഭാരവായികളായ ഷാ ബന്ദിയോട്, അബ്ദുല്‍ റഹിമാന്‍ ഹാജി കംബള,അഷ്റഫ് ബസറ, അബ്ദുല്‍ ലത്തീഫ് ഇറോഡി,ഇക്ബാല്‍ പള്ളം,നിസാര്‍ ഹൊസങ്കടി,പഞ്ചായത്ത് നേതാക്കളായ,ഹമീദ് മാസിമാര്‍,,സിദ്ദിഖ് ഡി എം,സകീര്‍ കമ്പാര്‍,ശംഷു മഞ്ചേശ്വര്‍,അഷ്റഫ് എ എം തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗികള്‍ക്കുള്ള ധന സഹായം ഷിഫാഹുറഹ്‌മ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് ഇറോഡി നിസാര്‍ ഹൊസങ്കടിക് കൈമാറി.
മണ്ഡലം ജനറല്‍ സെക്രട്ടറി ഷാ ബന്ദിയോട് സ്വാഗതവും മണ്ഡലം ഹമീദ് മാസിമാര്‍ നന്ദിയും പറഞ്ഞു.
