ലിമാക്സ് ഗ്രൂപ്പ് എം.ഡി. സമദ് കുറ്റിക്കോലിനെ ആസ്ക് ആലംപാടി ജി.സി.സി ആദരിച്ചു
ദുബൈ: കലാ, കായിക, സാംസ്കാരിക, സാമൂഹിക, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍,കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ആസ്ക് ആലംപാടിയുമായി
സഹകരിച്ചതിന്ന് ലിമാക്സ് ഗ്രൂപ്പ് എം.ഡിയും പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ സമദ് കുറ്റിക്കോലിനെ ആസ്ക് ജി.സി.സി ആദരിച്ചു.
ദുബായില്‍ നടന്ന ചടങ്ങില്‍ ആസ്ക് പ്രസിഡന്റ് മുഹമ്മദ് ആലംപാടി യുടെ നേതൃത്വത്തിലാണ് സമദ് കുറ്റിക്കോലിനെ ആദരിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവമായി ഇടപെടുന്ന ആസ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമദ് കുറ്റിക്കോല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
കലാ-കായിക രംഗങ്ങള്‍ക്കൊപ്പം സാമൂഹിക സേവനത്തിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടന നല്കുന്ന പ്രാധാന്യം ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ സൗഹൃദവും ഐക്യവും വളര്‍ത്തുന്നതിനും അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കുന്നതിനും ആസ്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ആദ്ര മേനത്ത്, യാസീന്‍ സി.എച്ച്., സിദ്ദി ബെല്പ്പു, ഔഫു കുയിത്താസ്, മുനീര്‍ ഖത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാമൂഹിക പ്രതിബദ്ധതയോടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നതിനും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും ആസ്ക് ജി.സി.സി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് മുഹമ്മദ് ആലംപാടി വ്യക്തമാക്കി.
