Home Sports യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്സലോണയും ലിവര്‍പൂളും ഇന്നിറങ്ങും

യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്സലോണയും ലിവര്‍പൂളും ഇന്നിറങ്ങും

by KCN CHANNEL
0 comment

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ബാഴ്സലോണ, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക് ടീമുകള്‍ ഇന്ന് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങും. പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയ്ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്സലോണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ടാംപാദ മത്സരത്തിന് ഇറങ്ങുന്നത് ഒരുഗോള്‍ ലീഡുമായി. രാത്രി ഒന്നരയ്ക്കാണ് മത്സരം. ആദ്യപാദത്തില്‍ റഫീഞ്ഞയുടെ ഗോളാണ് ബാഴ്സലോണയെ രക്ഷിച്ചത്. ചുവപ്പുകാര്‍ഡ് കണ്ട യുവഡിഫന്‍ഡര്‍ പൗ കുര്‍ബാസി ഇല്ലാതെയാവും ബാഴ്സ ഇറങ്ങുക.

You may also like

Leave a Comment