റയല്‍ മാഡ്രിഡിന്റെ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച് ക്ലബ് വിടാനൊരുങ്ങുന്നു. വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് ശേഷം ലാ ലിഗ ക്ലബ്ബിലെ തന്റെ ട്രോഫി നിറഞ്ഞ കരിയര്‍ അവസാനിപ്പിക്കുമെന്ന് 39 കാരനായ ക്രൊയേഷ്യന്‍ താരം സ്ഥിരീകരിച്ചു. 2018 ലെ ബാലണ്‍ ഡി ഓര്‍ ജേതാവും ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ കളിക്കാരനുമായ മോഡ്രിച്ച് 2012 ലാണ് ലോസ് ബ്ലാങ്കോസില്‍ ചേരുന്നത്. അതിനുശേഷം ഏകദേശം 600 മത്സരങ്ങള്‍ കളിച്ചു, ആറ് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നാല് ലാ ലിഗ കിരീടങ്ങളും ഉള്‍പ്പെടെ 30 പ്രധാന ട്രോഫികള്‍ നേടി.
അടുത്ത മാസം നടക്കുന്ന ക്ലബ് വേള്‍ഡ് കപ്പ് കാമ്പെയ്നിന് മുമ്പ്, റയല്‍ മാഡ്രിഡ് ഈ സീസണിലെ അവസാന ലാ ലിഗ മത്സരത്തില്‍ റയല്‍ സോസിഡാഡിനെ നേരിടുമ്പോഴാണ് സാന്റിയാഗോ ബെര്‍ണബുവില്‍ മോഡ്രിച്ചിന്റെ വിടവാങ്ങല്‍.
ആരാധകര്‍ക്കുള്ള ഹൃദയംഗമമായ സന്ദേശത്തില്‍ മോഡ്രിച്ച് ഇങ്ങനെ എഴുതി; പ്രിയപ്പെട്ട മാഡ്രിഡ് ആരാധകരേ, സാമ്യയായിരുന്നു. ഞാന്‍ ഒരിക്കലും വരാന്‍ ആഗ്രഹിക്കാത്ത നിമിഷം, പക്ഷേ ഇത് ഫുട്‌ബോളാണ്, ജീവിതത്തില്‍ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്… ശനിയാഴ്ച ഞാന്‍ സാന്റിയാഗോ ബെര്‍ണബുവില്‍ എന്റെ അവസാന മത്സരം കളിക്കും.