Advertisement

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒക്ടോബര്‍ പത്ത് മുതല്‍; മുഴുവന്‍ മത്സരങ്ങളും യൂട്യൂബില്‍ സൗജന്യമായി കാണാം

By kcnchannel / October 7, 2026

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2026-27 സീസണ് ഒക്ടോബര്‍ പത്ത് മുതല്‍ ആരംഭിക്കും. ഇത്തവണ ഫുട്ബോള്‍ ആരാധകര്‍ക്ക് സര്‍പ്രൈസായി എല്ലാ മത്സരങ്ങളും യുട്യൂബില്‍ സൗജന്യമായി തത്സമയം കാണാനാകും. ഡിജിറ്റല്‍ സ്ട്രീമിംഗിനുള്ള അവകാശം യൂട്യൂബിന് കൂടി നല്‍കിയതോടെയാണ് കാല്‍പ്പന്ത് കമ്പക്കാര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകളൊന്നുമില്ലാതെ തന്നെ മത്സരങ്ങള്‍ കാണാന്‍ കഴിയുക. ഫുട്ബോളിന്റെ ജനപ്രീതി രാജ്യത്തുടനീളം എത്തിക്കുകയെന്നതാണ് സൗജന്യ സംപ്രേക്ഷണത്തിന് പിന്നിലുള്ളത്. സോണിലിവ് ഒടിടി പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ ലഭ്യമായിരിക്കും.