ശബരിമല സ്വര്‍ണ്ണക്കൊള്ള: കട്ടിളപ്പാളി കേസില്‍ കുറ്റപത്രം 25ന്, ദ്വാരപാലക പാളി കേസില്‍ അടുത്തമാസം കുറ്റപത്രം
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കട്ടിളപ്പാളി കേസില്‍ കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്‌ഐടി. 292 സാക്ഷികളുടെ മൊഴിയോടെയാണ് കരട് കുറ്റപ്പത്രം. അന്തിമകുറ്റപ്പത്രം സമര്‍പ്പിക്കാന്‍ ഒരു ഫോറന്‍സിക് പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോട്ടറിയില്‍ നിന്നുള്ള ഫലമാണ് കിട്ടേണ്ടത്. തിങ്കളാഴ്ച ഈ ഫലം കിട്ടും. ഇതിന് ശേഷം 25ന് അന്തിമ കുറ്റപ്പത്രം സമര്‍പ്പിക്കാനാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണസംഘം ആവശ്യപ്പെട്ട സാവകാശം ഹൈക്കോടതി അനുവദിച്ചു. അഴിമതി തടയല്‍ നിയമം ചുമത്തിയതിനാല്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി വേണമെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമല ദ്വാരപാലക സ്വര്‍ണ്ണക്കൊള്ള കേസ് അന്തിമ റിപ്പോര്‍ട്ട് അടുത്ത മാസം 25 ഓടെ സമര്‍പ്പിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി സമയപരിധി പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കി.
