Home Kerala വിദേശ മെഡിക്കൽ വിദ്യാർഥികൾക്കുള്ള രണ്ടുവർഷത്തെ ഇന്റേൺഷിപ്പ് ഹൈക്കോടതി ശരിവെച്ചു

വിദേശ മെഡിക്കൽ വിദ്യാർഥികൾക്കുള്ള രണ്ടുവർഷത്തെ ഇന്റേൺഷിപ്പ് ഹൈക്കോടതി ശരിവെച്ചു

by KCN CHANNEL
0 comment

കൊച്ചി: കോവിഡും യുദ്ധവും കാരണം ഓഫ്‌ലൈൻ ക്ലാസുകൾ നഷ്ടമായ, വിദേശത്തു പഠിച്ച മെഡിക്കൽ വിദ്യാർഥികൾക്ക് രണ്ടുവർഷത്തെ ഇന്റേൺഷിപ്പ് നിർബന്ധമാക്കിയ കേരള സംസ്ഥാന മെഡിക്കൽ കമ്മിഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. പൊതുതാത്‌പര്യം മുൻനിർത്തിയാണ് നടപടിയെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി.

ഹർജിക്കാർ 2016-2022 കാലഘട്ടത്തിൽ യുക്രെയ്‌നിൽ മെഡിക്കൽ കോഴ്സ് പഠിച്ചിരുന്നവരാണ്. 2021-ലെ നാഷണൽ മെഡിക്കൽ കമ്മിഷൻ മാർഗരേഖയിൽ ഒരുവർഷത്തെ നിർബന്ധിത മെഡിക്കൽ ഇന്റേൺഷിപ്പാണ് നിഷ്കർഷിക്കുന്നത്. ഇത് തങ്ങൾക്കും ബാധകമാക്കണമെന്നായിരുന്നു ആലുവ സ്വദേശി ഡോ. തഹിയ തസ്‌ലിം, ആറന്മുളയിലെ ഡോ. റിയ എലിസബത്ത് ജോർജ് തുടങ്ങിയവരുടെ ആവശ്യം.

You may also like

Leave a Comment