മൊഗ്രാല്‍ :ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാല്‍ ദേശീയവേദിയുടെ നേതൃതത്തില്‍ പ്രകൃതി സംരക്ഷണ ബോധവല്‍ക്കരണവും വൃക്ഷത്തൈ വിതരണവും നടന്നു.
ബോധവല്‍ക്കരണ പരിപാടിയും വൃക്ഷത്തൈ വിതരണവും അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വി.ബി ഉദയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ് നാം നിര്‍വഹിക്കുന്നതെന്നും ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ നാട്ടുകാരില്‍ പരിസ്ഥിതി അവബോധം ഉണ്ടാക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഗിരീഷ്, എം.മാഹിന്‍ മാസ്റ്റര്‍, കെ ആര്‍ ശിവാനന്ദന്‍ മാസ്റ്റര്‍, എം എ അബൂബക്കര്‍ സിദ്ദീഖ്, വിജയകുമാര്‍, മുഹമ്മദ് സ്മാര്‍ട്ട്, ടി.കെ അന്‍വര്‍,എം.എ മൂസ, അഷറഫ് സാഹിബ്, ബി എ മുഹമ്മദ്, എ.എച്ച് ഇബ്രാഹിം, മുഹമ്മദ് അബ്‌കോ,അബ്ദുല്ല കുഞ്ഞി നടുപ്പളം, റിയാസ് കരീം, അബ്ദുല്ല ബഹ്‌റൈന്‍,ഹമീദ് പെര്‍വാട്, അഷറഫ് പെയിന്റര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, എന്‍. എസ്.എസ് പ്രവര്‍ത്തകര്‍ സംബന്ധിച്ചു.
ലോക പരിസ്ഥിതി ദിനം മൊഗ്രാല്‍ ദേശീയവേദി ആയിരം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു




