Home National മൊഹാലിയില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണു, ഒരു മരണം, നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു

മൊഹാലിയില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണു, ഒരു മരണം, നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നു

by KCN CHANNEL
0 comment

മൊഹാലിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണം. ഹിമാചല്‍ സ്വദേശി ദൃഷ്ടി വര്‍മ്മയാണ് മരിച്ചത്. അപകടത്തില്‍ കെട്ടിട ഉടമകള്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. പര്‍വീന്ദര്‍ സിംഗ്, ഗഗന്‍ദീപ് സിംഗ് എന്നിവര്‍ക്കെതിരെ ആണ് കേസ് എടുത്തത്.

ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ എത്രപേര്‍ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോ?ഗമിക്കുകയാണെന്ന് മൊഹാലി എസ്.എസ്.പി. ദീപക് പരീഖ് അറിയിച്ചു.

നിലവില്‍ 15 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ആരുടേയും ജീവന്‍ നഷ്ടപ്പെടരുതേയെന്നാണ് പ്രാര്‍ഥനയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എക്സില്‍ കുറിച്ചു. ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

You may also like

Leave a Comment