Home Sports ഐ എസ് എല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ സിറ്റി ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും

ഐ എസ് എല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ സിറ്റി ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും

by KCN CHANNEL
0 comment

ബെംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ സിറ്റി ഇന്ന് അവസാന മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ നേരിടും. ബെംഗളുരുവില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. 23 കളിയില്‍ 33 പോയിന്റുള്ള മുംബൈ സിറ്റി ലീഗില്‍ ഏഴാം സ്ഥാനത്താണ്. ബെംഗളുരൂവിനെതിരെ സമനില നേടിയാലും മുംബൈയ്ക്ക് പ്ലേ ഓഫിലെത്താം. 24 മത്സരവും പൂര്‍ത്തിയാക്കിയ ഒഡിഷ എഫ് സി 33 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്. മുംബൈ തോറ്റാല്‍ ഒഡിഷയാവും പ്ലേ ഓഫിലെത്തുക. 38 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ബെംഗളൂരു നേരത്തെ തന്നെ പ്ലേ ഓഫില്‍ എത്തിയിട്ടുണ്ട്. ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേ ഓഫില്‍ കളിക്കുക.
ഐ എസ് എല്ലില്‍ ലീഗ് ഘട്ട മത്സരങ്ങള്‍ നാളെ അവസാനിക്കും. കേരള ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയുമായി ഏറ്റുമുട്ടും. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും അവസാന മത്സരത്തിനിറങ്ങുക. പ്ലേ ഓഫില്‍ എത്താതെ പുറത്തായ ബ്ലാസ്റ്റേഴ്സ് 28 പോയിന്റുമായി ഒന്‍പതും 17 പോയിന്റുമായി ഹൈദരാബാദ് പന്ത്രണ്ടും സ്ഥാനത്താണ്. കൊച്ചിയില്‍ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചിരുന്നു.

You may also like

Leave a Comment