ബെദിര:പി.ടി.എം.എ. യു.പി. സ്‌കൂളില്‍ റെഡ് ക്രോസ് യൂണിറ്റിന്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ ഇന്‍വിസ്റ്റേച്ചര്‍ സെറിമണി നടത്തി. വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവവും സഹജീവികളോടുള്ള കരുതലും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനായി 2026-2027 വര്‍ഷത്തെ റെഡ് ക്രോസ് യൂണിറ്റ് വിപുലീകരിച്ചു.
വിദ്യാര്‍ത്ഥികളില്‍ ആരോഗ്യബോധം, ശുചിത്വബോധം, പ്രഥമശുശ്രൂഷാ അറിവ്, ദുരന്തനിവാരണ ബോധം എന്നിവ വളര്‍ത്തുന്നതിനൊപ്പം സമൂഹത്തിന് ഉപകാരപ്പെടുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് റെഡ് ക്രോസ് യൂണിറ്റിന്റെ ലക്ഷ്യം.
റെഡ് ക്രോസ് പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ കരുണ, സഹകരണം, ഉത്തരവാദിത്വം, നേതൃത്വപാടവം തുടങ്ങിയ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ അഭിപ്രായപ്പെട്ടു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ വിവിധ ബോധവല്‍ക്കരണ-സേവന പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.
സ്‌കൂള്‍ ഹെഡ് മിസ്‌ട്രെസ് രോഷ്‌നി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സബ് ജില്ലാ കോര്‍ഡിനേറ്റര്‍ സമീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് റിഷാദ് പള്ളം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി എ മുഹമ്മദ് കുഞ്ഞി, ജെ. ആര്‍. സി കൗണ്‍സിലര്‍ ആതിര ടീച്ചര്‍, പി ടി എ പ്രസിഡന്റ് സി ഐ അബ്ദുല്‍ സലാം, പി ടി എ എക്‌സിക്യൂട്ടീവ് അംഗം അബ്ദുള്ള മൊഗ്രാല്‍ എന്നിവര്‍ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രെട്ടറി പുഷ്പടീച്ചര്‍ നന്ദി അറിയിച്ചു.
ഇന്‍വിസ്റ്റേച്ചര്‍ സെറിമണി നടത്തി




